വീട്ടമ്മമാർ രാവിലെ ബ്രേക്ക്ഫാസ്റ്റ്നു കൂടെ എളുപ്പത്തിൽ ഉണ്ടാക്കാക്കുന്ന കറിയാണ് ഉള്ളി കറി. ദോശ, പത്തിരി, അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ ഉള്ളിക്കറി വളരെയധികം രുചിയാണ്. സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഒരു ഉള്ളിക്കറി തയ്യാറാക്കി നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക.
അതിലേക്ക് മൂന്ന് വലിയ സവാള അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. സവാളയിൽ നിന്ന് വെള്ളം എല്ലാം തന്നെ പോയി എണ്ണ നന്നായി തെളിഞ്ഞുവരണം. സവാള നന്നായി വഴന്നു വന്നതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക.
അതിനുശേഷം അതിലേക്ക് എരുവിന് അനുസരിച്ച് മുളകുപൊടിയും ചേർത്ത് കൊടുക്കുക. നന്നായി മൊരിഞ്ഞു വന്നാൽ കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ പെരുംജീരകം ചതച്ചത് ചേർക്കുക. നന്നായി ഇളക്കിയതിനുശേഷം ഒരു തക്കാളിയുടെ പകുതി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർക്കുക.
ശേഷം പാത്രം മൂടിവെച്ച് തക്കാളി നന്നായി വേവിച്ചെടുക്കുക. തക്കാളി നന്നായി വെന്തു ഉടഞ്ഞു സവാളയിൽ ചേർന്നുവരണം. ശേഷം തീ ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ചപ്പാത്തി, ദോശ, ചോറ്, അപ്പം എന്നിവയോടൊപ്പം കഴിക്കാൻ വളരെയധികം രുചികരമായ ഒനിയൻ മസാല ഈ രീതിയിൽ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.