മൈദ കൊണ്ട് ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. എന്തുകൊണ്ടെന്നാൽ മൈദ ഉപയോഗിച്ചു കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് ആരോഗ്യപ്രദമായ നാലുമണി പലഹാരങ്ങൾ ഇപ്പോൾ തന്നെ തയ്യാറാക്കാം.
ജോലിക്ക് പോകുന്ന വീട്ടമ്മമാർക് കുറഞ്ഞ സമയത്തിൽ ഒരു അടിപൊളി പലഹാരം കുട്ടികൾക്ക്ക്കു വേണ്ടി തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് 9 ടീസ്പൂൺ പശുവിൻ പാൽ ചേർക്കുക. അതിലേക്ക് ഒരു സവാള, രണ്ടു വലിയ വെളുത്തുള്ളി, ഒരുപിടി മല്ലിയില എന്നിവയെല്ലാം പൊടിയായി അരിഞ്ഞു ചേർക്കുക.
ശേഷം അതിലേക്ക് എരുവിനനുസരിച് പൊടിച്ച ഉണക്കമുളക് ആവശ്യത്തിന് ഉപ്പും മുക്കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഒന്നര കപ്പ് ചീസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് കപ്പ് മൈദയും ചേർത്ത് നന്നായി കൈയ്കൊണ്ട് കുഴച്ചെടുത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം പരത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.
ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി തയ്യാറാക്കിയ കഷ്ണങ്ങൾ ഓരോന്നായി ഇട്ട് വറുത്തെടുക്കുക. കരിഞ്ഞുപോകാതെ ചെറിയ ബ്രൗൺ കളർ ആകുന്നതുവരെ തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കാം. വൈകുന്നേരങ്ങളിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ആണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.