മീൻ പൊരിച്ചും പൊള്ളിച്ചും കറി വച്ചും കഴിക്കാൻ വളരെ രുചിയാണ്. മീൻ പൊരിക്കുന്നതിനായി വ്യത്യസ്തമായ മസാലകൾ ഓരോരുത്തരും തയ്യാറാക്കും. വ്യത്യസ്തമായ മീൻ വിഭവങ്ങൾ തയ്യാറാക്കാൻ വീട്ടമ്മമാർ എപ്പോഴും താല്പര്യപ്പെടുന്നവർ ആയിരിക്കും. അവർക്കെല്ലാം വളരെ എളുപ്പത്തിൽ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ഒരു മീൻ പൊരിച്ചത് തയ്യാറാക്കി എടുക്കാം. രണ്ട് രീതിയിൽ തയ്യാറാക്കുന്ന ഈ മസാല ഉപയോഗിച്ച് ഏതു മീൻ വേണമെങ്കിലും പൊരിച്ചു എടുക്കാവുന്നതാണ്.
അതിനായി ആദ്യം തന്നെ പൊരിക്കാനുള്ള മീൻ നന്നായി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാതയ്ക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് ഈ മസാല നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം അര മണിക്കൂർ എങ്കിലും മസാല മീനിലേക്ക് നന്നായി ഇറങ്ങിച്ചെല്ലാൻ മാറ്റിവെക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മസാല ചേർത്ത് വെച്ച മീൻ ഇട്ട് നന്നായി വറുത്തെടുക്കുക. മീൻ വെന്തു വരുന്ന സമയം കൊണ്ട് അതിലേക്ക് ചെറുക്കാനുള്ള മറ്റൊരു മസാല തയ്യാറാക്കി എടുക്കാം. അതിനായി നാലു വറ്റൽമുളക്, 5 ചെറിയ ഉള്ളി, നാലു വെളുത്തുള്ളി, എന്നിവയെല്ലാം ചുട്ടെടുക്കുക.
ചുട്ടതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇവയെല്ലാം ഇട്ട് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് പുളിവെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിനുശേഷം രണ്ടു ഭാഗവും മീനിന്റെ മുകളിലായി ചുട്ടരച്ച് തയ്യാറാക്കിയ മസാല മീനിന്റെ എല്ലാഭാഗത്തും നന്നായി തേച്ചു പിടിപ്പിക്കുക. കുറഞ്ഞ തീയിൽ വച്ച് മീൻ നന്നായി വേവിച്ചെടുക്കുക. തയ്യാറാക്കിയ മീൻ പൊരിച്ചത് ചോറ്, പത്തിരി, അപ്പം, കഞ്ഞി എന്നിവക്കൊപ്പം എല്ലാം രുചിയോടെ കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.