നിങ്ങൾ ഒരിക്കലും കഴിച്ചിട്ടില്ലാത്ത രുചികരമായ മീൻ പൊരിക്കൽ…രുചി പറഞ്ഞറിയിക്കാൻ കഴിയുകയില്ല അത്രയേറെയാണ്.

നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് മീൻ പൊരിച്ച് കഴിക്കുന്നത്. എന്നാൽ ഈ ടിപ്പ് പ്രീകാരം ചെയ്യുകയാണെങ്കിൽ എത്ര കഴിച്ചാലും മതിവരുകയില്ല. മീനിന്ന് മേലെ മസാല പുരട്ടുമ്പോഴുള്ള മണം ഒന്ന് നിങ്ങൾ അറിഞ്ഞാൽ എന്തായാലും അതിൽ വീണുപോകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത്രയേറെ പറഞ്ഞപ്പോഴേക്കും നിങ്ങൾക്ക് ഇത് കഴിച്ചു നോക്കാൻ തോന്നുന്നില്ലേ..? എങ്കിൽ ഇനി നമുക്ക് അത് ഉണ്ടാക്കുന്ന വിധത്തിലേക്ക് കടക്കാം. ഉണ്ടാക്കുന്ന വിധം അരകിലോ അയില എടുത്ത് നല്ലവണ്ണം വൃത്തിയാക്കുക.

   

മീനിന്റെ രണ്ടുവശവും വരയുകയാണെങ്കിൽ മസാല തേച്ചുപിടിപ്പിച്ചാൽ നല്ല രുചിയായിരിക്കും. ഇനി അടുത്തതായി വേണ്ടത് മസാലയാണ്. അതിനായി പത്ത് തിരിയൻ മുളക് എടുത്ത് ചൂടുവെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വേണ്ടി വയ്ക്കുക. മുളകിലെ വെള്ളം കളഞ്ഞതിനുശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒപ്പം തന്നെ ഇഞ്ചി, വെളുത്തുള്ളി8, ചെറിയുള്ളി 10, ഒരു തുണ്ട് കറിവേപ്പില എന്നിവ ചേർത്ത് നല്ല വണ്ണം അരച്ചെടുക്കുക.

പിന്നീട് ഈ ഒരു മസാല ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ,ഒരു സ്പൂൺ ചെറുനാരങ്ങ നീരും , കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ഇട്ട് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലവണ്ണം മിക്സ് മിക്സ് ചെയ്യുക. വരഞ്ഞുവെച്ച മീൻ എടുത്ത് മസാല തേച്ചുപിടിപ്പിച്ചു ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി നിങ്ങൾ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കുറച്ച് കടുകും കറിവേപ്പിലയും ഇടുക.

ശേഷം റെസ്റ്റിൽ വച്ചിരിക്കുന്ന മീൻ ഓരോന്നായി പാനലിൽ വെച്ച് മീഡിയം- ലോ ഫ്ലെയിമിൽ തീ കത്തിച്ച് പാകത്തിന് വെന്തശേഷം മീൻ മറിച്ചിട്ട് മൊരിയിക്കുക . ഇളം ചൂടിൽ ഈ മസാലയും തേച്ച പിടിപ്പിച്ച മീനൊന്നും കഴിക്കുമ്പോൾ അത്രയേറെ രുചികരമാണ്. ഈ റെസിപ്പി ഒന്നു വായിക്കുമ്പോഴേക്കും നിങ്ങളുടെ വായിൽ കൊതിയാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രുചികരമായ മീൻ പൊരിക്കലിന്റെ കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *