സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വൃത്തി പ്രശ്നമാണ് ടൈലുകൾ വൃത്തിയാക്കുക എന്നത്. ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും അഴുക്കും തുടക്കുന്നതിലൂടെ പലപ്പോഴും പോകാറില്ല. ടൈലുകൾ ക്ലീൻ ചെയ്യുന്നതിനായി ഒരുപാട് ലിക്വിഡുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ എത്ര കറപിടിച്ച ടൈലും പുതിയതാക്കി മാറ്റുവാൻ ഒരു കിടിലൻ വഴി ഈ വീഡിയോയിലൂടെ പറയുന്നു.
ടൈലുകൾ മാത്രമല്ല ജനാലുകളിലെ ഗ്ലാസുകളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാം. ഇതിനായി ഒരു ബൗളിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് എടുക്കുക. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏത് ലിക്വിഡ് വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് അതിലേക്ക് ചേർക്കേണ്ടത് മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങിക്കാൻ ലഭിക്കുന്ന ഈനോയുടെ പാക്കറ്റ് ആണ്.
ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ടൈലുകൾ പുതു പുത്തൻ ആക്കി മാറ്റാം. കുറച്ചു വെള്ളം കൂടി ചേർത്ത് ഇവ രണ്ടും നന്നായി യോജിപ്പിച്ച് എടുക്കുക. ഒരു ബോട്ടിലിൽ എടുത്ത് നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അഴുക്കുള്ള ഭാഗങ്ങളിൽ ഇവ സ്പ്രേ ചെയ്തതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. ഈ ലിക്വിഡ് ഉപയോഗിച്ച് പൈപ്പിന്റെ വശങ്ങളും ബേസിനും സിങ്കും.
എല്ലാം വൃത്തി ആക്കാവുന്നതാണ്. എത്ര അഴുക്കും വേഗത്തിൽ ഇളകി പോരുകയും പുതു പുത്തനായി മാറുകയും ചെയ്യുന്നു. ബാത്റൂമിലെ വാൾ ടൈലുകളും ഈ രീതിയിൽ വൃത്തിയാക്കാവുന്നതാണ്. ഇതുകൂടാതെ എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിത്യ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന മറ്റു ടെക്നിക്കുകൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.