വളരെ സാധാരണമായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലം ആകുമ്പോൾ കാണുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് മുറ്റത്ത് വളർന്നുവരുന്ന പുല്ലും ചെടികളും. പലപ്പോഴും മഴക്കാലത്ത് മാത്രമല്ല വേനൽക്കാലമാണ് എങ്കിൽ പോലും ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകാം എന്നതുകൊണ്ട് ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള പുല്ലും ചെടികളും ഒഴിവാക്കി നിങ്ങളുടെ മുറ്റം കൂടുതൽ ഭംഗിയായി എന്നും നിലനിർത്താൻ വേണ്ടി ഒരു കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതിയാകും.
പല രീതിയിലുള്ള മാർഗങ്ങളും ഇന്ന് ഇവ ഒഴിവാക്കാൻ വേണ്ടി നമ്മുടെ മാർക്കറ്റിൽ ലഭ്യമാണ് എങ്കിലും പലപ്പോഴും ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ മണ്ണിനു പോലും ദോഷകരമായി ബാധിക്കാം എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കി നാച്ചുറൽ ആയി നിങ്ങൾക്ക് തന്നെ ഉണ്ടാക്കിയെടുക്കുക ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നതാണ് ഉത്തമം.
അതേസമയം ചില ആളുകൾ ഈ പുല്ല് ഓരോന്നായി വലിച്ചെടുത്ത നശിപ്പിച്ചു കളയുന്ന രീതി കാണാറുണ്ട്.എന്നാൽ ഇങ്ങനെ പുല്ല് പറിച്ചെടുത്തു കളയുന്നത് കയ്യിലും ആരോഗ്യത്തിനും വലിയ ബുദ്ധിമുട്ട് ഉണ്ടാകാൻ എന്തുകൊണ്ട് ഒരുപാട് സമയം ഇതിനുവേണ്ടി ചെലവാകുന്നു എന്നതുകൊണ്ടും ഇത്തരം രീതികൾ ഒഴിവാക്കി എളുപ്പത്തിൽ ഉള്ള ഒരു കാര്യം നിങ്ങളും ചെയ്തു നോക്കൂ.
ഇതിനായി ഒരു പാത്രത്തിലേക്ക് 10 രൂപയുടെ ഒരു പാക്കറ്റ് സോപ്പുപൊടിയും അതേ അളവിൽ തന്നെ കല്ലുപ്പും വിനാഗിരിയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കി നല്ല വെയിലുള്ള സമയത്ത് പുല്ലിനു മുകളിൽ അടിച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.