ഇതുണ്ടെങ്കിൽ ഇനി നിങ്ങൾക്ക് ബാത്റൂമിലും കിടന്നുറങ്ങും

നിങ്ങളുടെ വീട്ടിലെ ഏറ്റവും അധികം വൃത്തികേട് ആകുന്നതും വൃത്തിയാക്കാൻ ജോലിഭാരം കൂടുതൽ നൽകുന്നതുമായ ഒരു ജോലിയാണ് ബാത്റൂമിലെ ടൈൽസും ക്ലോസറ്റും പൈപ്പുകളും വൃത്തിയാക്കുക എന്നത്. മിക്കവാറും ആളുകളുടെയും വീടുകളിൽ ഒരുപാട് സമയമെടുത്ത് കുറച്ച് വൃത്തിയാക്കേണ്ടി വരുന്നതും ഇത്തരത്തിലുള്ള ബാത്റൂം ടൈലുകളാണ്.

   

പ്രത്യേകിച്ചും ഇത്തരത്തിലുള്ള നിങ്ങളുടെ ബാത്റൂമിനെ മനോഹരമായി പുതിയത് പോലെ ആക്കി മാറ്റാൻ സാധിക്കും എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇങ്ങനെ വൃത്തികേടായി കിടക്കുന്ന അടുക്കളയും ബാത്റൂമും എല്ലാം വൃത്തിയാക്കാൻ വേണ്ടി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില കാര്യങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുക്കുക.

ഈ വെള്ളത്തിലേക്ക് ചില പ്രത്യേകമായ വസ്തുക്കൾ കൂടി ചേർത്തു കൊടുക്കുമ്പോൾ വെള്ളത്തിന്റെ രൂപവും ഭാവവും മാറി കൂടുതൽ ഉപകാരപ്രദമായ ഒന്നായി മാറും. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അര ഗ്ലാസ് വിനാഗിരി ഒഴിച്ചു കൊടുക്കാം. വിനാഗിരി യോടൊപ്പം ഒരു ടീസ്പൂൺ അളവിൽ ചെറുനാരങ്ങ നീരും ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കാം. ഒപ്പം തന്നെ രണ്ട് ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. ഏതെങ്കിലും ഒരു ഡിഷ് വാഷ് കൂടി ഇതിലേക്ക് ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച ശേഷം നിങ്ങൾക്ക് ബാത്റൂമിലെ ടൈൽസും പൈപ്പും ക്ലോസറ്റും എല്ലാം തന്നെ ഉരച്ച് വൃത്തിയാക്കാൻ ആയി ഇത് ഉപയോഗിക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കിയ ശേഷം ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.