സാധാരണയായി മിക്കവാറും ആളുകളുടെയും വീടുകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. എന്നാൽ ഇങ്ങനെ ഉള്ളി ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ തൊലി വെറുതെ നശിപ്പിച്ച് കളയുന്ന ഒരു രീതിയാണ് നാം ചെയ്യാറുള്ളത്. ഇനി ഒരിക്കലും നിങ്ങളുടെ വീടുകളിൽ വേസ്റ്റ് ആയി വരുന്ന ഉള്ളിത്തൊലി വെറുതെ കളയരുത്.
യഥാർത്ഥത്തിൽ ഈ ഉള്ളിത്തൊലി ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രയോജനപ്പെടുന്ന പലതും ചെയ്യാനാകും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉള്ളി ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ തൊലി പൊളിച്ചടത്ത് സൂക്ഷിച്ചുവെക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ സൂക്ഷിച്ചുവച്ച ഉള്ളി തൊലി ഒരു തലയണ പോലെ തയ്യാറാക്കി ഇതിനകത്തേക്ക് നിറയ്ക്കാം.
ഇത് അടുപ്പിനു മുകളിൽ വച്ച് നല്ലപോലെ ചൂടാക്കി എടുത്ത ശേഷം നിങ്ങളുടെ ശരീരത്തിൽ വേദനയുള്ള ഭാഗങ്ങളിൽ നല്ലപോലെ അമർത്തി കൊടുക്കാം. വാത സംബന്ധമായ വേദനകളെ പോലും മാറ്റുന്നതിന് ഈ ഒരു കിഴി വളരെയധികം ഉപകാരപ്രദമാണ്. മാത്രമല്ല നിങ്ങളുടെ ചെടികൾക്ക് നല്ല ഒരു വളം കൂടിയാണ് ഈ ഉള്ളിത്തൊലി. ഇതിനായി ഒരു പാത്രത്തിൽ ഉള്ളി തൊലി അല്പം വെള്ളത്തിൽ നല്ലപോലെ കുതിർത്തു വയ്ക്കുക.
ഇതിലേക്ക് അല്പം പഴത്തൊലി മുട്ടത്തുണ്ട് എന്നിവ ഉണ്ടെങ്കിൽ കൂടുതൽ ഫലം കിട്ടും. ഇത് കുറഞ്ഞത് ഏഴു ദിവസമെങ്കിലും കുതിർത്തു വച്ച ശേഷം ഈ വെള്ളം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ഉള്ളി തൊലി അല്പം വെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിച്ച ശേഷം ഈ വെള്ളം ശരീരത്തിന്റെ ഭാഗത്ത് ചൂട് കുത്തുന്നതും വേദനകൾ ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.