ഇതറിഞ്ഞാൽ നിങ്ങൾ ഇനി പഴത്തൊലി വെറുതെ കളയില്ല

സ്ഥിരമായി വീടുകളിൽ വാങ്ങുന്ന ഒരു പഴമാണ് നേന്ത്രപ്പഴം അഥവാ വാഴപ്പഴം. വാഴപ്പഴം കഴിച്ചു കഴിഞ്ഞാൽ ഇതിന്റെ തൊലി വെറുതെ എറിഞ്ഞു കളയുകയോ പശുവിനെ കൊടുക്കുകയോ ചെയ്യുന്ന രീതിയാണ് പണ്ടുമുതലേ നാം കണ്ടിട്ടുള്ളത്. എന്നാൽ ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിൽ പഴം വാങ്ങി കഴിഞ്ഞാൽ ഇതിന്റെ തൊലി വെറുതെ നശിപ്പിച്ച് കളയരുത്. ഈ പഴത്തൊലി ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാകും.

   

ഇതിനായി നിങ്ങളുടെ വീട്ടിൽ പഴം വാങ്ങുമ്പോൾ ഇതിന്റെ തൊലി എടുത്ത് സൂക്ഷിച്ചു വയ്ക്കാം. ചെടികൾക്ക് ഉപയോഗിക്കാവുന്ന നല്ല ഒരു വളമായി പഴത്തൊലി ഉപയോഗിക്കാം. മഴത്തുള്ളിയും ഉള്ളിത്തൊലിയും വെള്ളത്തിൽ രണ്ടുമൂന്നുദിവസം കുർത്തു വെച്ച ശേഷം വേപ്പ് പച്ചമുളകും എന്നിവയ്ക്കെല്ലാം ഒഴിച്ചുകൊടുക്കുന്നത് പെട്ടെന്ന് ഫലപുഷ്ടി ഉണ്ടാക്കാൻ സഹായിക്കും.

മാത്രമല്ല പഴത്തൊലിയും മുട്ടത്തൊന്ഡും ചേർത്ത ലായനിയും ചെടികൾക്ക് ഉപയോഗിക്കുന്നത് ഗുണപ്രദമാണ്. ഇങ്ങനെ വളമായി മാത്രമല്ല ഈ പഴത്തൊലി നിങ്ങൾക്ക് നിങ്ങളുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഉപകാരപ്രദമാണ്. ഇതിനായി പഴത്തൊലി ചെറിയ കഷണങ്ങളാക്കി മുറിച്ച് നിങ്ങളുടെ മുഖത്തും ചർമ്മത്തിനും നല്ല പോലെ സ്ക്രബ്ബ് ചെയ്യാം.

മുഖത്ത് കാണുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലാതാക്കുന്നതിനായി പഴ തൊലിയിലേക്ക് ചെറിയ അളവിൽ പഞ്ചസാര ഇട്ടു കൊടുത്തു അല്ലെങ്കിൽ പകരം അരിപ്പൊടി ഉപയോഗിച്ചു മുഖത്ത് നന്നായി സ്ക്രബ് ചെയ്യാം. ഇങ്ങനെ ഒരുപാട് ഉപകാരങ്ങൾ ഉള്ള പഴത്തൊലി ഇനി ഒരിക്കലും നിങ്ങൾക്ക് ലഭിച്ചാൽ വെറുതെ നശിപ്പിച്ച് കളയരുത്. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.