മുഖക്കുരുവും പാടുകളും ഇല്ലാതാക്കാൻ ഇനി ദിവസവും ഇങ്ങനെ ചെയ്യു

ചർമ്മത്തെ ബാധിക്കുന്ന രീതിയിൽ മുഖത്ത് മുഖക്കുരു പാടുകൾ ഇരുണ്ട നിറം എന്നിവ ഉണ്ടാകുമ്പോൾ ഇല്ലാതാക്കുന്നതിനുവേണ്ടി പല ഫേഷ്യൽ ട്രീട്മെന്റുകളും നാം ചെയ്യാറുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ എന്ത് കാരണം കൊണ്ടാണ് ഈ ഒരു ബുദ്ധിമുട്ട് ഉണ്ടായത് എന്ന് തിരിച്ചറിയുകയാണ് എങ്കിൽ ഇതിനു വേണ്ടി ചെയ്യുന്ന ട്രീറ്റ്മെന്റും പെട്ടെന്ന് ഗുണം ചെയ്യും.

   

പ്രധാനമായും മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങൾ തിരിച്ചറിയണം. കൂടുതലും ആളുകളിൽ മുഖത്ത് പൊടിയും മറ്റ് പ്രകൃതിയിൽ നിന്നുള്ള അഴുക്കുകളും വന്ന് അടിഞ്ഞുകൂടി മുഖചർമ്മവുമായി കൂടിച്ചേർന്ന് അവിടെ കുരുക്കൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് എപ്പോഴും മുഖ ചർമം വൃത്തിയായി സൂക്ഷിക്കാൻ. മാത്രമല്ല ചിലർക്ക് ചില ഹോർമോൺ വ്യത്യാസങ്ങളുടെ ഭാഗമായി ഇത്തരത്തിൽ കുരുക്കൾ ഉണ്ടാകുന്നത് കാണാം.

പ്രത്യേകിച്ച് പിസിഒഡി പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളുടെ ശരീരത്തിൽ ഇങ്ങനെ മുഖക്കുരു ഉണ്ടാകുന്നത് സാധാരണമായ കാര്യമാണ്. പലരും ഇത്തരത്തിൽ മുഖക്കുരു ഉണ്ടാകുന്ന സമയത്ത് ഇതിനെ പൊട്ടിക്കാൻ പരിശ്രമിക്കാറുണ്ട്. യഥാർത്ഥത്തിൽ ഈ കുരുവിനെ പൊട്ടിച്ചു കളയാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു ഡോക്ടറുടെ സഹായത്തോടെ ഇതിനു വേണ്ടിയുള്ള മരുന്നുകൾ ശീലമാക്കാം.

ഏലാദി ചൂർണം ത്രിഫല ചൂർണം എന്നിങ്ങനെയുള്ള പൊടികൾ മുഖത്ത് ചൂടുവെള്ളത്തിൽ തേനിലോ ചാലിച്ചു ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല ഇത്തരത്തിൽ ഒരുപാട് മരുന്നുകൾ മുഖത്ത് ഉപയോഗിക്കാനായി ആയുർവേദത്തിൽ ഉണ്ട്. ഇത്തരം മരുന്നുകളെല്ലാം നിങ്ങളുടെ മുഖത്ത് ഉപയോഗിച്ച ശേഷം നിർബന്ധമായും ആവി പിടിക്കുക. ഇങ്ങനെ ചെയ്യുന്നത് മരുന്ന് പെട്ടെന്ന് ചർമ്മത്തിൽ അലിഞ്ഞുചേരാൻ സഹായിക്കും. ഇനി വീഡിയോ കാണാം.