പ്രായം കൊണ്ടും അല്ലാതെയും തലയിൽ നരച്ച മുടികൾ പ്രത്യക്ഷമാകുമ്പോൾ ഇതിനെ ഇല്ലാതാക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഡൈയും ഉപയോഗിക്കുന്ന ശീലം ഇന്നത്തെ ആളുകൾക്ക് ഉണ്ട്. പ്രധാനമായും ഇത്തരം ഡൈ ഉപയോഗിക്കുന്നത് വഴിയായി ഒരുപാട് തരത്തിലുള്ള അലർജി പ്രശ്നങ്ങളും ആളുകൾക്ക് കണ്ടുവരുന്നു. നിങ്ങൾ ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുന്ന ആളുകളാണ് .
എങ്കിൽ അലർജി പ്രശ്നങ്ങളെ നേരിടാൻ ഒരു പ്രതിവിധി കൂടി കണ്ടെത്തണം. നിങ്ങൾക്ക് മറ്റ് അലർജി പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ നല്ല ഹെയർ വെയിറ്റ് ഉള്ള വസ്തുക്കൾ ഉപയോഗിച്ചു തന്നെ തയ്യാറാക്കാം. ഇതിനായി ഒരു സബോള പുറംതൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. അഞ്ചോ പത്തോ ചെമ്പരത്തി പൂക്കൾ കഴുകി വൃത്തിയാക്കി ഉണക്കി എടുക്കുക.
ഇവർ രണ്ടും ചേർത്ത് നല്ലപോലെ തിളക്കുന്ന വെള്ളത്തിലിട്ട് ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാം. ശേഷം ഇതിലേക്ക് രണ്ട് പനിക്കൂർക്ക ഇല കൂടി ഇട്ടു കൊടുക്കണം. ഇത് ഒരു അരിപ്പയിലൂടെ അരിച്ച് മാറ്റിവയ്ക്കാം. ഒരു ഇരുമ്പ് ചീനചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ ഹെന്ന പൗഡർ ഇട്ടുകൊടുക്കുക. ഒപ്പം തന്നെ രണ്ട് ടീസ്പൂൺ അളവിൽ നെല്ലിക്ക പൊടിയും കൂടി ചേർത്തു കൊടുക്കാം.
ഇതിലേക്ക് മാറ്റിവെച്ച ചെമ്പരത്തി പൂവിന്റെ മിക്സ് ചേർത്തു കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു രാത്രി മുഴുവനും ഇത് മൂടി വയ്ക്കുക. രാവിലെ ഇത് ഇളക്കി എടുത്തു നോക്കുമ്പോൾ നല്ല കറുത്ത നിറം ആയിരിക്കുന്നത് കാണാം. നാച്ചുറലായി ഇനി ഇങ്ങനെ തയ്യാറാക്കാം. തുടർന്ന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.