ശരീരത്തിന്റെ പല ഭാഗത്തും ചില ഫംഗൽ ഇൻഫെക്ഷനങ്ങളുടെ ഭാഗമായുള്ള ചില നിറവ്യത്യാസവും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫംഗസ് പ്രവർത്തനങ്ങൾക്ക് ശരീരത്തിന് അകത്തുള്ള ബാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനം ഒരു വലിയ കാരണമാകാറുണ്ട്. പ്രത്യേകിച്ചും ശരീരത്തിന്റെ മടക്കുകളിൽ ആണ് ഈ ഫംഗൽ ഇൻഫെക്ഷനുകൾ അധികവും കൊണ്ടുവരാറുള്ളത്.
തുടയിടുക്കിലും കഴുത്തിലും വയറിന്റെ മടക്കിലും കക്ഷിട്ടും ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ അധികമായി കണ്ടുവരുന്നു. സ്ത്രീകളിൽ അവരുടെ മാറിടത്തിന് താഴെയും ഫങ്കൽ ഇൻഫെക്ഷൻ കാണാറുണ്ട്. ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ ഇത് അസഹനീയമായ ചൊറിച്ചിൽ ചില സമയങ്ങളിൽ ഉണ്ടാക്കാറുണ്ട്. ചിലർക്ക് ഇത് അവിടെ കറുത്ത നിറമായി വ്യാപിക്കാനുള്ള സാധ്യതയും കാണുന്നു. മറ്റു ചിലർക്ക് ഇവിടെ തടിച്ച് ചുവന്ന് പൊട്ടാനുള്ള സാധ്യതയും ഉണ്ട്.
ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. കുളിച്ചു കഴിഞ്ഞശേഷം ശരീരത്തിലുള്ള വിയർപ്പും നനവും എല്ലാം തന്നെ ഒപ്പിയെടുക്കുകയും വേണം. പലതരത്തിലുള്ള പൗഡർകളും ബോഡി ലോഷനുകളും ഉപയോഗിക്കുന്നത് പലപ്പോഴും ഇത്തരം ഫങ്കൽ ഇൻഫെക്ഷനുകൾ വർധിക്കാൻ കാരണമാകും. നിങ്ങൾക്ക് കുളികഴിഞ്ഞ് ശരീരത്തിൽ നല്ല ഒരു മൈൽഡ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നന്നായിരിക്കും.
കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് ലോഷൻ ആണ് എങ്കിലും ഇതിന്റെ പിഎച്ച് മൂല്യം എപ്പോഴും വളരെ കുറഞ്ഞതായിരിക്കണം നിർബന്ധമാണ്. പലപ്പോഴും നാം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ശരിയായ രീതിയിൽ ഉണങ്ങാതെ വരുന്നതും ഇത്തരം ഇൻഫെക്ഷനുകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാഹചര്യങ്ങളെ പരമാവധി ഒഴിവാക്കാനായി ശ്രമിക്കുണം.