നിങ്ങൾക്കും ശരീരത്തിൽ സഹിക്കാനാകാത്ത വേദനകൾ ഉണ്ടാകുന്നുണ്ടോ. കാരണങ്ങൾ ഇല്ലാത്ത വേദനയ്ക്കും ഒരു കാരണമുണ്ട്.

ശരീരത്തിലെ പല അസ്വസ്ഥതകളുടെ ഭാഗമായി നിങ്ങൾക്ക് ശരീരത്തിന് പല ഭാഗത്തും വേദനകൾ അനുഭവപ്പെടാം. കീമോ തെറാപ്പി പോലുള്ള ട്രീറ്റ്മെന്റ് ഭാഗമായി ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദനിക്കുന്നതായി തോന്നാം. മറ്റ് ചില ആക്സിഡന്റുകളുടെ ഭാഗമായി ഓപ്പറേഷനുകളുടെ ഭാഗമായി കാലങ്ങൾ പഴക്കം വരുമ്പോൾ ശരീരവേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയുള്ള വേദനകൾ നിങ്ങളുടെ ഒരു ദിവസം തന്നെ നശിപ്പിക്കാൻ ഇടയായേക്കാം.

   

ചില ആളുകൾക്ക് ശരീരത്തിന് പല ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നുണ്ട് എങ്കിലും ഏതെങ്കിലും ബ്ലഡ് ടെസ്റ്റ് സ്കാനിങ് ചെയ്തു നോക്കുമ്പോൾ ഒന്നും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുടെ ഒരു ലക്ഷണങ്ങളും കാണാനാകില്ല. ഇത്തരത്തിൽ ഒരു ടെസ്റ്റിലും കണ്ടെത്താൻ കഴിയാത്ത ചില വേദനകൾ ഫൈബ്രോമയാളജിയ എന്ന പേരിൽ അറിയപ്പെടുന്നു. ഇത്തരത്തിലുള്ള വേദനകൾ ചില ആളുകളെങ്കിലും പ്രകടമാക്കുമ്പോൾ ഇത് കണ്ടുകൊണ്ടും കേട്ടുകൊണ്ട് നിൽക്കുന്ന ആളുകൾക്ക് ഇതിനെ അംഗീകരിക്കാൻ ആകാറില്ല.

പലരും ഇത് ഇവരുടെ മാനസിക പ്രശ്നമാണ് എന്ന് പറഞ്ഞുകൊണ്ട് തള്ളിക്കളയുന്ന അവസ്ഥകളും കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഞരമ്പുകളിൽ ഉണ്ടാകുന്ന ചില വിധികളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം. ഇത്തരം രോഗികൾക്ക് ചികിത്സ ആവശ്യമായി തന്നെ ചെയ്യണം.

ചികിത്സകളോടൊപ്പം തന്നെ ഇവർക്ക് സൈക്കോളജിക്കൽ സപ്പോർട്ടും കൂടി നൽകേണ്ടതുണ്ട്. ഈ അവസ്ഥയുള്ള ആളുകൾ മിക്കവാറും തന്നെ സ്ട്രെസ്സ് ഒരുപാട് അനുഭവിക്കുന്നവർ ആയിരിക്കും. അതുകൊണ്ട് ഇവർക്ക് മാനസികമായി ഒരു പിന്തുണ നൽകേണ്ടത് സൈക്കോളജിക്കൽ ആയി വളരെ അത്യാവശ്യമാണ്. പലപ്പോഴും ഈ സൈക്കോളജിക്കൽ സപ്പോർട്ടുകൊണ്ട് തന്നെ ഇവരുടെ ശരീരത്തിന്റെ പല അസ്വസ്ഥതകളും മാറി കിട്ടുന്നതും കാണാം.

Leave a Reply

Your email address will not be published. Required fields are marked *