കൈപ്പത്തിക്കും, കൈത്തണ്ടിനും ഇടയിലുള്ള എല്ലുകൾക്ക് നല്ല വേദന അനുഭവപ്പെടാറുണ്ടോ. ഇത്തരത്തിൽ നിങ്ങളുടെ കൈകളിൽ അനുഭവപ്പെടുന്ന വേദനകൾക്കുള്ള കാരണം പലപ്പോഴും പലതായിരിക്കും. പ്രായാധിക്യം കൂടുന്തോറും ആളുകൾക്ക് കൈകളിൽ ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. കൈതണ്ടിന് താഴെയുള്ള ഭാഗത്ത് എല്ലുകൾക്കിടയിലൂടെ കടന്നുപോകുന്ന ഞരമ്പുകൾക്ക് ഞെരുക്കം അനുഭവപ്പെടുന്നതാണ് ഇത്തരത്തിലുള്ള വേദന ഉണ്ടാകാൻ കാരണം.
എന്നാൽ പ്രായം കൂടുന്നതല്ലാതെ തന്നെ ചിലർക്ക് ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള വേദനകൾ കാണാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാനുള്ള പ്രധാന കാരണം ഞരമ്പുകളുടെ പ്രവർത്തനം കുറയുന്നതാണ്. ഏതെങ്കിലും നീർക്കെട്ടുകൾ എല്ലുകൾക്കുണ്ടാകുന്ന ക്ഷതമോ ഈ ഭാഗത്ത് ഉള്ള ഒരു തുരങ്കം പോലെ പ്രവർത്തിക്കുന്ന ടണലിനെ കാർപൽ ടണൽ എന്ന് പറയുന്നു. ഈ കാർപൽ ടണൽ ഡാമേജ് ആകുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം.
അമിതമായി കൈകൾക്ക് ജോലിഭാരം വരുന്ന രീതിയിലുള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ കൈകളുടെ ജോലി കുറയ്ക്കുകയും കൈകൾക്ക് ചെറിയ രീതിയിലെങ്കിലും റസ്റ്റ് കൊടുക്കുകയും ആണ് വേണ്ടത്. ഒരുപാട് നേരം കൈകൾ ടൈപ്പിംഗ് ചെയ്യുന്നവരാണ് എങ്കിൽ കൈകൾ ചുറ്റുഭാഗത്തേക്കും കറക്കുന്ന രീതിയിലുള്ള ചെറിയ മൂവ്മെന്റുകൾ നൽകാം. സ്ട്രെച്ചിംഗ് എക്സർസൈസുകളാണ് ഈ ഈ പ്രശ്നത്തിനുള്ള ഏറ്റവും വലിയ പരിഹാരം. അതുപോലെതന്നെ ജീവിതശൈലി നീയെന്താണവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ഭക്ഷണങ്ങളും നിയന്ത്രിക്കുക. ഇങ്ങനെ ഹെൽത്തി ആയ ഒരു ജീവിതശൈലി പാലിക്കുന്നത് വഴി നിങ്ങളുടെ ഒരു തരത്തിലുള്ള പ്രശ്നങ്ങളെല്ലാം പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും. നിങ്ങളും ഒരു രോഗിയാകാതെ ജീവിതശൈലി ക്രമീകരണം നടത്തുക. എല്ലുകൾക്കും മജ്ജകൾക്കും ശക്തി ലഭിക്കുന്ന രീതിയിലുള്ള സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്യുക വഴിനെ ചെറിയ രീതിയിലായാലും ഒരു റിലാക്സേഷൻ ലഭിക്കുകയും ഇത് വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.