ആദ്യകാലങ്ങളിൽ എല്ലാം യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് നിന്നാ മതിയാകും കേട്ടിരുന്നില്ല. എന്നാൽ ഇന്ന് ഒരുപാട് ആളുകൾക്ക് യൂറിക്കാസിഡ് പ്രശ്നങ്ങൾ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ യൂറിക്കാസിഡ് പ്രശ്നങ്ങൾ കൂടി വരാനുള്ള ഒരേയൊരു കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ്. ജീവിതശൈലിയിലെ ഭക്ഷണത്തിന്റെ ഉപയോഗവും, വ്യായാമത്തിന്റെ കുറവും, ശാരീരികമായ അധ്വാനങ്ങൾ ഇല്ലാത്തതും ഈ യൂറിക്കാസിഡ് പ്രശ്നങ്ങൾ കൂടി വരാൻ ഒരു കാരണമാണ്.
മാത്രമല്ല ഇന്ന് മാംസാഹാരങ്ങളും, ഹോട്ടൽ, ബേക്കറി ഭക്ഷണങ്ങളും ധാരാളമായി നാം കഴിക്കുന്നു എന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വർധിക്കാൻ ഇടയാക്കുന്നു. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കാലിലുണ്ടാകുന്ന വേദന, ഉപ്പുറ്റി നിലത്ത് കുത്താൻ കഴിയാത്ത അത്ര വേദന, കാലിന്റെ തള്ളവിരലിനു ഉണ്ടാകുന്ന തരിപ്പും, പെരുപ്പും എല്ലാം തന്നെ യൂറിക്കാസിഡ് പ്രശ്നങ്ങളിൽ കാണിക്കുന്നു. നിങ്ങൾക്കും ഇത്രയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ മനസ്സിലാക്കുക ഇത് നിസ്സാരമായി പരിഗണിക്കുംതോറും കൂടുതൽ വഷളാകും.
ഇത് ശരീരത്തിന്റെ കാലുകളിൽ നിന്നും പിന്നീട് പ്രവഹിച്ചു കിഡ്നി പ്രവർത്തനങ്ങളെ പോലും ബാധിക്കാൻ ഇടയാക്കും. അതുകൊണ്ട് നിങ്ങളുടെ ജീവിതശൈലി കൂടുതൽ ആരോഗ്യകരമായി മുന്നോട്ടു നയിക്കാനായി ശ്രദ്ധിക്കുക. പ്യൂരിൻ അധികമായി അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഭക്ഷണം കഴിച്ച് ഉടനെ തന്നെ ഒന്നോ രണ്ടോ സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ ലയിപ്പിച്ച ശേഷം കുടിക്കുക. ഒപ്പം ഭക്ഷണത്തിൽ നിന്നും ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ ഒഴിവാക്കാനും ശ്രമിക്കുക.
ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുക. ഇതിനായി മോര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവയെല്ലാം ഉപയോഗിക്കാം. ദിവസവും നിങ്ങൾ ഇത്തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും ആരോഗ്യകരമായി വ്യായാമത്തിന് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുകയാണ് എങ്കിൽ തീർച്ചയായും യൂറിക്കാസിഡ് പ്രശ്നങ്ങളെ നിയന്ത്രിക്കാനാകും. ഒപ്പം തന്നെ വെളുത്ത അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചോറ് ഉപേക്ഷിച്ച് പകരം, തവിടുള്ള അരിപയോഗിച്ചുള്ള ചോറ് കഴിക്കാനായി ശ്രദ്ധിക്കുക. അമിതമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. എന്നാൽ നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.