നിങ്ങളുടെ തലമുടി തഴച്ചു വളരാനും, കരുത്തുറ്റതാക്കാനും ചെമ്പരത്തി ഇങ്ങനെ ഉപയോഗിക്കാം.

തലമുടി കുഴിഞ്ഞു പോകുന്നതും മുടി വളരാത്ത അവസ്ഥ ഉണ്ടാക്കുന്നത് ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന പ്രശ്നമാണ്. എന്നാൽ നിങ്ങൾക്കും നിങ്ങളുടെ തലമുടി ധാരാളമായി വളർത്തിയെടുക്കാൻ സാധിക്കും. പ്രത്യേകിച്ചും കെമിക്കലുകൾ അടങ്ങിയ ഒരുതരത്തിലുള്ള എണ്ണകളും മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് ഇത്തരത്തിലുള്ള നല്ല മാറ്റം നിങ്ങളുടെ മുടി ഇഴകളിൽ കാണാനാകും. ഇങ്ങനെ നല്ല ഒരു നാച്ചുറൽ റെമഡി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.

   

ഇതിനായി ഏറ്റവും പ്രധാനമായും ആവശ്യമായത് ചെമ്പരത്തി ഇലകളാണ്. തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ച അല്പം ഉലുവ ചെമ്പരത്തിയുടെ ഇലകൾ എന്നിവ മിക്സി ജാറിൽ നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇത് അര ഗ്ലാസ് തൈരുമായി നല്ലപോലെ യോജിപ്പിച്ച് നിങ്ങൾക്ക് തലമുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്തു പിടിപ്പിച്ചു കൊടുക്കാം. ശേഷം അരമണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് തല നല്ലപോലെ കഴുകി എടുക്കാം.

നിങ്ങളുടെ തലമുടികൾ മിനുസമുള്ളതും മൃദുത്വമുള്ളതും കരുത്തുള്ളതും ആക്കാൻ ഇത് മാത്രം മതി. മറ്റൊരു രീതിയിലും ചെമ്പരത്തി എണ്ണ ഉണ്ടാക്കിയെടുക്കാം. ഇതിനായി അഞ്ചോ പത്തോ ചെമ്പരത്തി ഇലയും അത്രതന്നെ അളവിൽ ചെമ്പരുത്തി പൂക്കളും ഉപയോഗിക്കാം. ഇത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മിക്സി ജാറിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. 100 മില്ലി നല്ല ആട്ടിയ വെളിച്ചെണ്ണയിൽ ഇത് നല്ലപോലെ വറ്റിച്ചെടുക്കാം. ഈ മിക്സിലെ ജലാംശം മുഴുവൻ വറ്റിയാൽ നിങ്ങൾക്ക് അരിച്ചെടുത്ത് ഒരു ചെറിയ ബോട്ടിലിൽ ആക്കി ദിവസവും തലയിൽ തേച്ച് കുളിക്കാം.

മുടിയിഴകൾ നല്ലപോലെ കറുത്ത നിറമാകാൻ ഇത് സഹായിക്കും. ഒപ്പം തന്നെ മുടിയുടെ കരുത്തും വർദ്ധിപ്പിക്കും. മൂന്നോ നാലോ ചുവന്ന ഉള്ളിയും, അല്പം ചെമ്പരത്തി ഇലയും, അല്പം മുട്ടയുടെ വെള്ളയും കൂടി ചേർത്ത് മിക്സി ജാറിൽ പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുന്നതും നല്ല ഒരു മാർഗ്ഗമാണ് മുടി വളരാൻ.

Leave a Reply

Your email address will not be published. Required fields are marked *