നിങ്ങളുടെ തലയുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി നല്ല ഹെൽത്തി ആയിട്ടുള്ള മാർഗങ്ങൾ പരീക്ഷിക്കുകയാണ് എപ്പോഴും ഉത്തമം. കൂടുതലും കെമിക്കൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് തല കഴുകുകയും തലയിൽ പുരട്ടുകയോ ചെയ്യുന്നത് അത്ര ഉത്തമമല്ല. കാരണം ഈ കെമിക്കലുകൾ നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യം നഷ്ടപ്പെടുത്തും.
ഇത്തരത്തിൽ നിങ്ങളുടെ മുടിയിഴകളുടെ ആരോഗ്യം നഷ്ടപ്പെടുകയോ താരൻ മൂലം തലയോട്ടിയിൽ ഇറിറ്റേഷൻ ഉണ്ടാവുകയും ചെയ്യുന്ന സമയത്ത്, നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഹോം റെമഡിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണയായി തല കുളിക്കാനായി ഉപയോഗിക്കാറുള്ളത് ഷാംപൂ സോപ്പ് എന്നിവയെല്ലാമാണ്.
എന്നാൽ ഒരിക്കലും സോപ്പ് ഉപയോഗിച്ച് നിങ്ങൾ തല കഴിക്കുന്നത് അത്ര അനുയോജ്യമായ കാര്യമല്ല. എപ്പോഴെങ്കിലും സോപ്പ് ഉപയോഗിച്ച് തല കഴുകാൻ ഇടയാവുകയാണ് എങ്കിൽ സോപ്പ് ഉപേക്ഷിച്ച് വെറുതെ വെള്ളം കൊണ്ട് തല കഴുകുന്നത് കൊണ്ടും തെറ്റില്ല. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഷാമ്പു ഉപയോഗിച്ച് തല കഴുകണം എന്നാണ് പറയുന്നത്. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ ഹെൽത്തി അല്ല എങ്കിൽ നിങ്ങളുടെ തലയുടെ ആരോഗ്യം ഇതോടുകൂടി നഷ്ടപ്പെടും.
അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ഷാംപൂ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഈ ഷാംപൂ തയ്യാറാക്കാൻ ഒരു രൂപ ചെലവ് ഇല്ല എന്നതാണ് പ്രത്യേകത. വേലി അരികിൽ നിൽക്കുന്ന ചെമ്പരത്തിയുടെ ഇല അല്പം ഒന്നു പറിച്ചെടുക്കാം. ശേഷം വീട്ടിൽ ചോറ് വെച്ച് ബാക്കിയായ കഞ്ഞി വെള്ളവും ചേർക്കാം. ഇവ രണ്ടും മിക്സി ജാറിൽ നല്ലപോലെ ഷാമ്പു പരുവത്തിൽ അരച്ചെടുത്ത് ദിവസവും തല കുളിക്കാൻ ആയി ഉപയോഗിക്കാം.