ഒരു മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഒരുപോലെ പ്രധാന്യമുണ്ട്. എങ്കിലും കിഡ്നി എന്ന അവയവം നശിച്ചു തുടങ്ങിയാൽ നിങ്ങൾക്ക് പലതരത്തിലും ശരീരിക അസ്വസ്ഥതകൾ ഉണ്ടാകും. ഒരു വ്യക്തിയുടെ ശരീരത്തിൽ രണ്ട് കിഡ്നി ആണ് ഉള്ളത്. പയർ വിത്തിന്റെ ആകൃതിയിൽ ആണ് ഈ കിഡ്നികൾ സ്ഥിതിചെയ്യുന്നത്. പലപ്പോഴും കിഡ്നിക്ക് രോഗാവസ്ഥ ഉണ്ടാകുന്നത് വളരെ വൈകിയാണ് നാം തിരിച്ചറിയുന്നത്. ഇതിനെ കാരണം എന്നത് രണ്ട് കിഡ്നി നമുക്ക് ഉണ്ട് എന്നത് തന്നെയാണ്.
ഒരു കിഡ്നിയുടെ അവസ്ഥ പൂർണ്ണമായും നശിച്ചു എങ്കിൽ മാത്രമാണ്, പിന്നീട് നമ്മിലേക്ക് ലക്ഷണങ്ങൾ കാണിക്കുന്നതും മറ്റു കിഡ്നിയിലേക്ക് ഈ അവസ്ഥ ബാധിക്കുന്നത്. ശരീരത്തിലെ കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ള ലവണങ്ങളുടെ സംരക്ഷണം കിഡ്നിയാണ് നടത്തുന്നത്. ശരീരത്തിന് ആവശ്യമായ പല ഹോർമോണുകളും ഉല്പാദിപ്പിക്കുന്നതും ഈ കിഡ്നി തന്നെയാണ്. രക്തസമ്മർദ്ദം നിലനിൽക്കുന്നതിനും നിയന്ത്രിക്കുന്നതിനും.
ആവശ്യമായ റെനിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത് വൃക്കകളാണ്. അതുപോലെതന്നെയാണ് വിറ്റമിൻ ഡിയുടെ അബ്സോർബേഷൻശരിയായ നിലയ്ക്ക് നിയന്ത്രിക്കുന്നതും കിഡ്നി തന്നെയാണ്. നമ്മുടെ ശരീരത്തിൽ അനാവശ്യമായുള്ള പല കെമിക്കലുകളെയും നശിപ്പിക്കുന്നതും മൂത്രത്തിലൂടെ പുറന്തള്ളുന്നതുമാണ് കിഡ്നി പ്രധാനമായും ചെയ്യുന്ന പ്രവർത്തി.
അതുകൊണ്ടുതന്നെ കിഡ്നിയുടെ സംരക്ഷണം വളരെ പ്രാധാന്യം കൊടുത്ത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളമായി അളവിൽ വെള്ളം കുടിക്കാൻ നാം ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു വ്യക്തി കുടിക്കണം. ശരീരത്തിൽ നിന്നും പുറത്തു പോകുന്ന മൂത്രത്തിന്റെ അളവെടുത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവിലും വ്യത്യാസം വരുത്തണം. ഇങ്ങനെ കിഡ്നിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം