മുതിർന്ന സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് പല്ലു പുളിപ്പ് പല്ലുവേദന വായനാറ്റം എന്നിവ. ഇതിൽ പല്ലു പുളിപ്പും പല്ലുവേദനയും നമ്മൾ അനുഭവിക്കുമ്പോൾ വായനാറ്റം അനുഭവിക്കുന്നത് മറ്റുള്ളവരാണ്. ഇത് നാണക്കേടിനും ഇടയാക്കുന്നു. ഇനി ഇത്തരം പ്രശ്നങ്ങളെ ഞൊടിയിടയിൽ മാറ്റിയെടുക്കാം.
ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് 10 പേരക്കയുടെ ഇല ചെറുതായി അരിഞ്ഞ് ഇട്ടുകൊടുക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക. ഇലയുടെ നിറമെല്ലാം മാറി വരണം അതുപോലെ തന്നെ ഒരു ഗ്ലാസ് വെള്ളം എന്നത് മുക്കാൽ ഭാഗമോ അല്ലെങ്കിൽ അര ഭാഗമോ വെള്ളമായി വരണം. അതിനുശേഷം തീ ഓഫ് ചെയ്യുക.
ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ചൂടാറുബോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഈ വെള്ളം രാത്രി കിടക്കുന്നതിനു മുൻപായും രാവിലെ എഴുന്നേറ്റതിനുശേഷം വായിലേക്ക് ഒഴിച്ച് ഗാർഗിൽ ചെയ്യുക. ഇങ്ങനെ ദിവസവും ചെയ്യുകയാണെങ്കിൽ പല്ലുവേദന ഉള്ളവർക്ക് ഒഴിവാക്കാൻ സാധിക്കും.
അതുപോലെ തന്നെ വായനാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് വളരെയധികം ഗുണം ചെയ്യും. അതുകൂടാതെ ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ലു പുളിപ്പ് അനുഭവപ്പെടുന്നവർക്ക് വളരെ വലിയൊരു പരിഹാരമാണ് ഈ മരുന്ന്. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ തീർച്ചയായും ഇതുപോലെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.