ബീറ്റ്റൂട്ട് ഉപയോഗിച്ച് നിരവധി വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.ബീറ്റ് റൂട്ട് കറിവെച്ച് കഴിച്ചാലും പച്ചക്ക് കഴിച്ചാലും ഒരുപാട് ഗുണങ്ങൾ തന്നെയാണ് നമുക്ക് ലഭിക്കുന്നത്. ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ബീറ്റ്റൂട്ട് ശരീരഭാരം കുറയ്ക്കുന്നു. ഇതിൽ ഫൈബറിന്റെ അളവ് കൂടുതലും കലോറി കുറവുമാണ് അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശീലമാക്കുക.
ജൂസ് ആയോ അല്ലാതെയോ കഴിക്കാം. ബീറ്റ്റൂട്ട് അമിനോ ആസിഡിന്റെ വലിയ കലവറയാണ് ഇത് കുടൽ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്ത് അതിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു. അതുപോലെ തന്നെ ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗം ഉള്ള ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്ന ശീലമാക്കുക. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈറ്റ് റേറ്റുകൾ തലച്ചോറിന്റെ പ്രവർത്തനം ക്രമപ്പെടുത്താൻ സഹായിക്കുന്നു.
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുന്നതാണ് ബീറ്റ്റൂട്ടിന്റെ മറ്റൊരു പ്രത്യേകത. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. അതുപോലെ ബീറ്റ്റൂട്ട് അടങ്ങിയിരിക്കുന്ന നാരുകൾ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കി മെച്ചപ്പെടുത്തുന്നു. അതുപോലെ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കാൻസർ രോഗത്തെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതുപോലെ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി വൈറ്റമിൻ ബി എന്നിവ ചർമ്മപരിരക്ഷയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ത്വക്കിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുന്നു. അപ്പോൾ എത്രയേറെ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ബീറ്റ്റൂട്ട് ശീലമാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.