താരൻ അകറ്റാം പെട്ടെന്ന് തന്നെ. നമ്മുടെ സൗന്ദര്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് നമ്മുടെ മുടി. അത് ആണായാലും പെണ്ണായാലും ശരി. അതുകൊണ്ടുതന്നെ നമ്മെ അലട്ടുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് താരൻ. മാത്രമല്ലാ താരൻ പിടിപെട്ടാൽ മുടികൊഴിച്ചിൽ തുടങ്ങുകയും മുടിയുടെ ഭംഗി നഷ്ടമാവുകയും ചെയ്യും. പെൺകുട്ടികളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് താരൻ. താരൻ കാരണം മുടി നല്ല സ്റ്റൈലിൽ കെട്ടുവാൻ ആയിട്ട് പെൺകുട്ടികൾക്ക് സാധിക്കാറില്ല.
താരൻ പരിഹാരം എന്നവണ്ണം നിരവധി എണ്ണകളും ഷാംപൂ കളും മറ്റു മരുന്നുകളും എല്ലാം വിപണിയിലുണ്ട് എങ്കിലും ഇവയൊന്നും ശാശ്വത പരിഹാരം അല്ല എന്നതാണ് വാസ്തവം. താരൻ അകറ്റുന്ന അഞ്ചു മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഏറെനേരം മുടിയിൽ എണ്ണ തേച്ചു നിൽക്കുന്നത് മുടിയിൽ താരൻ ഉണ്ടാക്കുവാൻ ഇടയാക്കും അതിനാൽ എണ്ണ തേച്ചതിനുശേഷം അല്പസമയത്തിനുള്ളിൽ തന്നെ എണ്ണ മായം നീക്കുക. രണ്ടാമത്തെ മാർഗം വീടുകളിൽ കൂടുതലായി ലഭിക്കുന്ന കറ്റാർവാഴയുടെ നീരാണ്. ഇത് മുടിക്കും താരൻ മാറാനും ഏറെ സഹായകരമാണ്.
എണ്ണമയം നീക്കം ചെയ്തതിനുശേഷം തലയോട്ടിയിൽ കറ്റാർ വാഴയുടെ നീര് തേച്ചുപിടിപ്പിച്ച് ഒരു 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. വേപ്പിനെ ഇല ഉപയോഗിച്ചും താരൻ അകറ്റാം വേപ്പിനെ ഇല ചതച്ച് അതിൻറെ നീര് അല്പം വെളിച്ചെണ്ണയിൽ ഓ തൈരിലോ ചേർത്ത് തലയിൽ പുരട്ടുന്നത് താരനകറ്റാൻ സഹായിക്കും. ഇനി നാലാമത്തെ മാർഗം ഉണങ്ങിയ നെല്ലിക്കയുടെ പൊടി.
തുളസിയുടെ ഒപ്പം തലയിൽ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക ഉപകാരപ്രദമായ കൂടുതൽ മാർഗങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.