എത്ര കിലോ മത്തിയും കത്തി പോലുമില്ലാതെ ക്ലീൻ ചെയ്യാം, ഒരു അടിപൊളി ട്രിക്ക്…

എല്ലാ വീട്ടമ്മമാർക്കും അവരുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മീൻ കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ അത് നന്നാക്കി എടുക്കുക എന്നതാണ് പലർക്കും പ്രയാസമുള്ള കാര്യം അതിൽ പ്രത്യേകിച്ച് മത്തി നന്നാക്കുവാൻ പലർക്കും വലിയ മടിയാണ്. എന്നാൽ വളരെ ഈസിയായി അത് ചെയ്തെടുക്കുവാനുള്ള കിടിലൻ .

   

ടിപ്പു കൂടിയുണ്ട്. കുക്കറിൽ എളുപ്പത്തിൽ ചോറ് തയ്യാറാക്കാം എങ്കിലും കലത്തിൽ വയ്ക്കുന്ന ചോറ് പോലെ ശരിയായി കിട്ടണമെന്നില്ല. ചോറ് വെന്തതിനുശേഷം അതിലേക്ക് അല്പം വെള്ളം ഒഴിച്ച് വാർത്തെടുക്കുകയാണെങ്കിൽ സാധാരണ കലത്തിൽ തിളപ്പിക്കുന്ന ചോറ് പോലെ ഒട്ടും തന്നെ ഒട്ടിപ്പിടിക്കുകയില്ല. പാക്കറ്റ് സാധനങ്ങൾ വാങ്ങിക്കുമ്പോൾ അത് പകുതി എടുത്തതിനുശേഷം നമ്മൾ പലപ്പോഴും വെറുതെ ചുരുട്ടി   മടക്കി .

സൂക്ഷിക്കുമ്പോൾ അതിൽ ഉറുമ്പും പ്രാണികളും വരാനുള്ള സാധ്യതകൾ ഏറെയാണ്. അരിപ്പൊടി പാക്കറ്റിൽ നിന്ന് എടുക്കുമ്പോൾ ബാക്കി വരുന്നവ നമുക്ക് ടിന്നിൽ ആക്കി വയ്ക്കേണ്ട ആവശ്യമില്ല ആ പാക്കറ്റിൽ തന്നെ സൂക്ഷിക്കാവുന്നതാണ് അതിനായി ഒരു കത്തി ചെറുതായി ചൂടാക്കി ഈ വീഡിയോയിൽ കാണുന്നതുപോലെ പാക്കറ്റിനു മുകളിലായി വരച്ചു കൊടുക്കുക. അടുത്തതായി എത്ര കിലോ മത്തിയും കത്തി പോലും.

ഉപയോഗിക്കാതെ നന്നാക്കി എടുക്കുവാനുള്ള രണ്ട് വ്യത്യസ്ത സൂത്രങ്ങൾ ഉണ്ട്. മത്തിയുടെ ചിദംബൽ കളയുന്നതിനായി ഒരു സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതിയാകും. ബാക്കിയുള്ള ഭാഗങ്ങൾ ഒരു കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു കൊടുത്താലും മതിയാകും. പിന്നീട് മുടി ചീകാൻ ഉപയോഗിക്കുന്ന ചീർപ്പ് ഉപയോഗിച്ചു ഇതുപോലെ ചിദംബൽ കളയുവാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.