ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പലർക്കും വലിയ മടിയുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും കറപിടിച്ച ക്ലോസറ്റും ടൈലുകളും വൃത്തിയാക്കി എടുക്കുവാൻ ഒരുപാട് ഉരയ്ക്കേണ്ടതായി വരും. ബാത്റൂമിന്റെ ഫ്രഷ്നസ് നിലനിർത്തുവാനും കറകൾ കളയുന്നതിനും നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഒരുപാട് പൈസകൾ കൊടുത്തു വാങ്ങിക്കുന്ന ഇത്തരം ഉത്പന്നങ്ങളെ കാൾ നമ്മൾ വീട്ടിൽ വെറുതെ.
കളയുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് കിടിലൻ ലിക്കിടും പൗഡറും തയ്യാറാക്കി എടുക്കാം. ബാത്റൂം കഴുകുവാൻ ഇത് ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് ആണ് ലഭിക്കുക. ആദ്യമായി പൗഡർ തയ്യാറാക്കുവാൻ ആയി നമ്മൾ വെറുതെ കളയുന്ന മുട്ടയുടെ തൊണ്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. എത്ര വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ് അതിലേക്ക്.
തേയില പൊടി കൂടി ചേർത്തു കൊടുക്കണം പിന്നീട് കുറച്ചു കല്ലുപ്പ് കൂടി അതിലേക്ക് ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിലെ ബ്ലേഡിന്റെ മൂർച്ച കൂട്ടുവാനും ഇത്തരത്തിൽ മുട്ടയുടെ തോടും കല്ലുപ്പും കൂടി പൊടിച്ചെടുക്കുന്നത് സഹായിക്കും. ഈ മിശ്രിതത്തിലേക്ക് കുറച്ച് സോപ്പുപൊടി കൂടി ചേർത്ത് അത് ഉപയോഗിച്ച് ബാത്റൂം കഴുകാവുന്നതാണ്. വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പ് പൊടിയും.
ഇതിനായി ഉപയോഗിക്കാം. സൊല്യൂഷൻ തയ്യാറാക്കുന്നതിനായി കുറച്ച് ചെറുനാരങ്ങ ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക അതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ആ മിശ്രിതം അരിച്ച് അതിലേക്ക് ഡിഷ് വാഷ് കൂടി ചേർത്ത് ക്ലീനിങ് സൊല്യൂഷൻ ആയി ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്ന വിധം അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.