വീട് വൃത്തിയായി സൂക്ഷിക്കുവാൻ ചില ടിപ്പുകൾ അറിയുന്നത് ഏറെ ഗുണകരമാകും. വീടും ബാത്റൂമും ക്ലീൻ ചെയ്ത് എടുക്കുക കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ദിവസവും ക്ലീൻ ചെയ്യുന്നവർ ആണെങ്കിൽ പോലും ബാത്റൂമിലും ടൈലുകളിലും വളരെ വേഗത്തിൽ തന്നെ കറ പിടിക്കുന്നു. എത്ര കറ പിടിച്ച ക്ലോസറ്റും ക്ലീൻ ആക്കുന്നതിന് ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മതി.
ഉജാല നമ്മൾ തുണികളിലെ നിറം വർദ്ധിപ്പിക്കുവാൻ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഒരു കുപ്പി വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ഉജാല ഉപയോഗിച്ച് രണ്ട് വ്യത്യസ്തതരം സൊലൂഷനുകളാണ് നിർമിക്കാൻ പോകുന്നത് ആദ്യം തന്നെ ഒരു പാത്രത്തിൽ.
കുറച്ചു വിനാഗിരി എടുത്ത് പിന്നീട് അതിലേക്ക് കുറച്ച് ഉജാല കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിച്ച് കുറച്ചു കോൾഗേറ്റ് ഇന്ത്യ ടൂത്ത്പേസ്റ്റ് കൂടി അതിലേക്ക് ചേർത്തു കൊടുക്കണം. നല്ലപോലെ മിക്സ് ചെയ്ത് കുറച്ചു വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്ത് എടുക്കുക. ഈ ഒരു സൊലൂഷൻ ഉപയോഗിച്ച് വീട്ടിലെ പല സാധനങ്ങളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.
വെളിച്ചെണ്ണയുടെ ടിന്നിൽ എണ്ണയുടെ ഒരു കാരമണം ഉണ്ടാകും. ഇതു മാറ്റുന്നതിനായി ഈ സൊല്യൂഷൻ കുറച്ച് ആ ടിന്നിലേക്ക് ഒഴിച്ചുകൊടുത്ത് കുറച്ചു സമയം വയ്ക്കുക. നല്ലപോലെ ഷേക്ക് ചെയ്താൽ പിന്നിൽ പറ്റിപ്പിടിച്ചിരിക്കുന്ന മെഴുക്കും അഴുക്കും എല്ലാം പോയി കിട്ടും. പിന്നീട് വെള്ളം ഉപയോഗിച്ച് ഒന്ന് കഴുകി എടുത്താൽ മതി. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.