ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഉറപ്പായും അറിഞ്ഞിരിക്കേണ്ട അടിപൊളി സൂത്രങ്ങൾ…

ചപ്പാത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് പലർക്കും പ്രയാസമുള്ള ഒരു കാര്യമാണ്. ഈസിയായി കുറഞ്ഞ സമയം കൊണ്ട് നല്ല ടേസ്റ്റി ആയ ചപ്പാത്തി എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. എങ്ങനെ തന്നെ മാവ് നമ്മൾ കുഴച്ചെടുത്താലും നല്ല കുമിളകൾ പോലെ ചപ്പാത്തി ഉണ്ടാക്കിയെടുക്കുവാൻ കഴിയണമെന്നില്ല.

   

ആദ്യം തന്നെ ആവശ്യത്തിന് പൊടിയെടുത്ത് അതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുക്കുക. ഉപ്പ് നല്ല പോലെ മിക്സ് ചെയ്ത് എടുത്ത് അതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം മാത്രമേ കുക്ക് ചെയ്യുവാൻ എടുക്കേണ്ടതുള്ളൂ അത്രയും സമയം നനഞ്ഞ തുണി അതിനു മുകളിലിട്ട് വയ്ക്കുക. മാവ് കുഴച്ചെടുക്കുമ്പോൾ കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച്.

മാത്രം കുഴച്ച് എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ചപ്പാത്തി പരത്തി എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, ഏതുതരത്തിലുള്ള കോലാണ് ഉപയോഗിക്കേണ്ടത് എന്നും തുടക്കക്കാർക്ക് വളരെ ഈസിയായി വട്ടത്തിൽ തന്നെ പരത്തിയെടുക്കുവാൻ എന്തെല്ലാം ചെയ്യണം എന്നും ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. ചപ്പാത്തി ചുട്ടെടുക്കുമ്പോൾ ആദ്യം തന്നെ കല്ല് നല്ലപോലെ ചൂടാക്കിയതിനു ശേഷം പിന്നീട്.

ഒരു മീഡിയം ഫ്രെയിമിലിട്ട് ചുട്ടെടുക്കുവാൻ ശ്രദ്ധിക്കുക. പുൽക്ക തയ്യാറാക്കുവാനായി രണ്ടുഭാഗവും ഒരുപോലെ മറിച്ചിട്ട് വേവിക്കുക. വളരെ ഈസിയായി നോർത്തിന്ത്യൻ സ്റ്റൈലിൽ ഉള്ള പുൽക്കാ തയ്യാറാക്കി എടുക്കുവാൻ സാധിക്കും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.