നമ്മൾ പലപ്പോഴും വീട് ക്ലീൻ ചെയ്യുന്നതിനുള്ള ഫ്ലോർ ക്ലീനറുകൾ അതുപോലെ പാത്രം കഴുകാനുള്ള ഡിഷ് വാഷ് തുടങ്ങിയവ കാശുകൊടുത്ത് വാങ്ങിക്കാനാണ് പതിവ്. എന്നാൽ നമ്മുടെ പറമ്പുകളിൽ കൂടുതലായി കാണുന്ന ഇരുമ്പാമ്പുളി ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള ക്ലീനറുകൾ തയ്യാറാക്കി എടുക്കുവാൻ സാധിക്കും. മിക്ക വീടുകളിലും ഇരുമ്പാമ്പുളിയുടെ ഒരു മരം എങ്കിലും ഉണ്ടാകും എന്നാൽ നമ്മൾ പലപ്പോഴും.
ഇത് ഒന്നിനും ഉപയോഗിക്കാതെ വെറുതെ കേടാക്കി കളയുന്നതാണ് പതിവ്. എന്നാൽ ഇത് ഒരു പ്രാവശ്യം നിങ്ങൾ ചെയ്തു നോക്കിയാൽ പിന്നീട് ഒരിക്കലും ഇരുമ്പാമ്പുളി വെറുതെ കളയുകയില്ല. വളരെ ഇഫക്ടീവായ നല്ല റിസൾട്ട് നൽകുന്ന ഒരു കിടിലൻ സൊല്യൂഷൻ തന്നെ ഇതുമൂലം തയ്യാറാക്കി എടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ ഒരു വർഷം വരെ ചീത്തയാകാതെ.
സൂക്ഷിക്കുവാൻ നമുക്ക് സാധിക്കും ആദ്യം തന്നെ ഇരുമ്പാമ്പുളി എടുത്ത് നല്ലപോലെ കഴുകി കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക. ഇങ്ങനെ നമ്മൾ വേവിച്ചെടുത്ത തയ്യാറാക്കുന്നത് കൊണ്ട് തന്നെ എത്ര കാലം എടുത്തുവെച്ചാലും ഈ ലിക്വിഡ് ഒരിക്കലും നാശമാവുകയില്ല. നല്ലപോലെ തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇത് ചേർത്തു കൊടുക്കുക അരച്ചെടുക്കുവാൻ നമ്മൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.
ഇരുമ്പൻ പുളിയിൽ വെള്ളം അടങ്ങിയിട്ടുണ്ട്. പിന്നീട് അതിലേക്ക് കുറച്ച് കല്ലുപ്പ് കൂടി ചേർത്ത് നല്ലപോലെ അരച്ച് അരിച്ചെടുക്കുക. ഇരുമ്പൻപുളി വേവിച്ച വെള്ളം കൂടി അതിലേക്ക് ചേർത്ത് നല്ലപോലെ അരിച്ചെടുക്കണം. കൂടുതൽ കാലം ഉപയോഗിക്കണമെന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും അതിലേക്ക് പച്ചവെള്ളം ഒഴിക്കരുത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.