ഓരോ ദിവസവും നിരവധി പ്ലാസ്റ്റിക് കവറുകൾ ആണ് വീട്ടിലേക്ക് എത്തുന്നത്. എന്നാൽ പലപ്പോഴും അവയെല്ലാം നമ്മൾ കളയാറാണ് പതിവ്. അത്തരത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ നല്ല രീതിയിൽ ഉപയോഗിക്കുവാൻ ഉള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന മറ്റു പല ടിപ്പുകളും അടങ്ങിയിരിക്കുന്നു. ചോക്ലേറ്റുകൾ കഴിച്ചതിനുശേഷം ബാക്കി വരുന്ന പ്ലാസ്റ്റിക് കവറിന്റെ ഭാഗങ്ങൾ.
ഇനി കളയേണ്ട ആവശ്യമില്ല ആവശ്യത്തിനു പച്ചക്കറി എടുത്തതിനുശേഷം ബാക്കിവരുന്ന കഷണങ്ങൾ ഇതിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ജ്യൂസുകൾ വാങ്ങിക്കുന്ന സമയത്ത് പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ ബാഗ് നമുക്ക് കിട്ടുന്നതാണ് അതിൽ ചെറിയ ചൂടുവെള്ളം എടുത്ത് വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കാവുന്നതാണ്. കൂടാതെ വെള്ളം നിറച്ച് ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ ഐസ് ബാഗ് ആയിട്ടും.
നമുക്ക് ഇത് ഉപയോഗിക്കാം നമ്മൾ പഴം വാങ്ങുമ്പോൾ അത് പെട്ടെന്ന് തന്നെ കറുത്തു പോകാറുണ്ട് എന്നാൽ കുറച്ചുദിവസം ഉപയോഗിക്കുവാനും അതിൽ പ്രാണികൾ വന്നിരിക്കാതിരിക്കുവാനുമായി മെഴുകുതിരി കത്തിച്ച് മെഴുക് പഴം മുറിച്ചെടുക്കുന്ന ഭാഗത്ത് ഇറ്റിച്ചു കൊടുത്താൽ അധികം ദിവസം പഴം കറുക്കാതെ സൂക്ഷിക്കാം. പലപ്പോഴും ജീൻസ് പാൻറ് വാങ്ങിക്കുമ്പോൾ ലൂസ് ആയി പോകാറുണ്ട് അതിൻറെ സൈസ് കുറയ്ക്കാൻ.
സ്റ്റിച്ചിങ് അറിയാത്തവർക്ക് പോലും എളുപ്പത്തിൽ ചെയ്യാൻ ആകും അതിനായി പ്ലാസ്റ്റിക് ഉപയോഗിച്ച് ഭാഗത്ത് തുന്നി കൊടുത്താൽ മതിയാകും. ആവശ്യമുള്ള സമയത്ത് അത് അഴിച്ചു മാറ്റുവാനും സാധിക്കും. ഇലാസ്റ്റിക് നന്നായി വലിച്ചു പിടിച്ച് കൈകൊണ്ടുതന്നെ തുന്നി എടുക്കാവുന്നതാണ്. തയ്യൽ മെഷീൻ വേണമെന്നില്ല ആർക്കുവേണമെങ്കിലും ഇത് ചെയ്തെടുക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.