വീട് വൃത്തിയാക്കാൻ ഇനി നിമിഷങ്ങൾ മതി, ഇതാ ചില കിടിലൻ ടെക്നിക്കുകൾ…

എല്ലാവർക്കും ഒരുപാട് ഉപകാരപ്രദം ആകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടിലെ മാറാല തട്ടി കളയുന്നത് വീട്ടമ്മമാരുടെ പ്രധാന തലവേദനയാണ്. പ്രത്യേകിച്ചും വേനൽകാലവും കാറ്റുകാലവും ആയാൽ വളരെ വേഗത്തിൽ തന്നെ ജനലുകളും വാതിലുകളും മാറാലയും പൊടിയും പിടിച്ചു തുടങ്ങും. ഒട്ടും തന്നെ സമയം കളയാതെ വളരെ വേഗത്തിൽ.

   

ഇവ വൃത്തിയാക്കുവാനുള്ള ചില സൂത്രങ്ങൾ ഉണ്ട് അതിനെക്കുറിച്ചെല്ലാം ഈ വീഡിയോയിൽ പറയുന്നു. ഇതുകൂടാതെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന മറ്റു ചില ടിപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കടയിൽ നിന്നെല്ലാം അച്ചാർ വാങ്ങിക്കുമ്പോൾ നമുക്ക് ഒരു ബോട്ടിൽ കിട്ടാറുണ്ട് എന്നാൽ അച്ചാർ തീർന്നാലും അതിലെ മണം പോവുകയില്ല അതുകൊണ്ടുതന്നെ വേറൊരു ആവശ്യത്തിന്.

നമുക്ക് ആ കുപ്പി എടുക്കാൻ പറ്റുകയില്ല. അച്ചാറിന്റെ മണം പോകുന്നതിനായി ഒരു ന്യൂസ് പേപ്പറിന്റെ കഷ്ണം ചെറുതായി മടക്കി ആ കുട്ടിക്കകത്ത് വെച്ചു കൊടുക്കുക. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അത് എടുത്തു മാറ്റിയാൽ മണം പൂർണ്ണമായും പോയി കിട്ടും. പലപ്പോഴും വീട്ടിലെ ഫ്ലാസ്ക് നമ്മൾ സ്ഥിരമായി ഉപയോഗിക്കാറില്ല അതുകൊണ്ടുതന്നെ കുറച്ചു ദിവസം കഴിയുമ്പോൾ അതിനകത്ത് നിന്ന് സ്മെല്ല് വരുകയും.

പിന്നീട് നമുക്ക് അത് ഉപയോഗിക്കാൻ കഴിയാതെ ആവുകയും ചെയ്യുന്നു. പിന്നീട് വല്ല ഹോസ്പിറ്റൽ കേസ് വരുമ്പോൾ ഫ്ലാസ്ക് യൂസ് ചെയ്താൽ ഒഴിച്ചുവയ്ക്കുന്ന ചായക്കടക്കം സ്മെല്ല് ഉണ്ടാവും എന്നാൽ ന്യൂസ് പേപ്പർ കഷ്ണം പ്ലാസ്റ്റിനകത്തേക്ക് കയറ്റി എടുത്തു വയ്ക്കുകയാണെങ്കിൽ പിന്നീട് എത്ര ദിവസം കഴിഞ്ഞ് ഇത് ഉപയോഗിച്ചാലും യാതൊരു മണവ്യത്യാസവും ഉണ്ടാവുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.