വീട്ടിൽ അല്പം കാപ്പിപ്പൊടി ഉണ്ടോ? എന്നാൽ പല്ലികൾ പമ്പകടക്കും

ഒട്ടുമിക്ക വീടുകളിലും പ്രധാന ശല്യക്കാരാണ് പല്ലികൾ. വീടിൻറെ ചുമരുകളിലും അടുക്കളയിലും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവി കൂടിയാണിത്. വിവിധതരത്തിലുള്ള കെമിക്കൽ സ്പ്രേകൾ ഇവയെ തുരത്താനായി ഉപയോഗിക്കുമെങ്കിലും അടുക്കളയിലും മറ്റും അത്തരത്തിൽ ഉപയോഗിക്കുന്നത് പ്രായോഗികം അല്ല. വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണ അവശിഷ്ടങ്ങൾ മാലിന്യങ്ങൾ എന്നിവയെ പ്രാണികളെ ജീവികളെയും ആകർഷിക്കുന്നു.

   

ഇവ കൂടിയാണ് പല്ലികൾ വീട്ടിൽ പെരുകുവാൻ കാരണമാകുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ പല്ലികൾക്ക് അനുയോജ്യമായ പ്രജനന അന്തരീക്ഷം നൽകുന്നു. അത്തരം വീടുകളിൽ പല്ലികളുടെ എണ്ണവും കൂടുതലായിരിക്കും. നനവ് ഉള്ള സ്ഥലങ്ങൾക്ക് ചുറ്റുമായി ഇവ കൂടുതലായി കണ്ടുവരുന്നു. കുളിമുറിയിലും അടുക്കളയിലും പൈപ്പുകളിൽ ഉള്ള ഭാഗങ്ങളിലും ഇവയെ സാധാരണമായി കാണുന്നു. പല്ലികളെ തുരത്താൻ.

നിരവധി പൊടിക്കൈകൾ ഉണ്ട് വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തുരത്താൻ കഴിയും. കാപ്പിപ്പൊടിയുടെ കടുത്ത മണം പല്ലികളെ അകറ്റി നിർത്താൻ ഉള്ള പ്രകൃതിദത്ത മാർഗമാണ്. ഇത് കൂടാതെ പുകയിലയും പല്ലികളെ തുരത്താൻ സഹായകമാകുന്നു. ഈ രണ്ട് വസ്തുക്കളുടെയും മണം പല്ലികളെ അകറ്റാൻ ഏറെ ഗുണകരമാണ്. പുകയില പൊടിക്കൊപ്പം കാപ്പി പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

അല്പം വെള്ളം കൂടി ചേർത്ത് ഒരു മിശ്രിതം ആക്കി മാറ്റുക. ഇവ ചെറിയ ഉരുളകളാക്കി പല്ലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ വെച്ച് കൊടുത്താൽ പിന്നീട് അവ ഒരിക്കലും വരുകയില്ല. ഏറെ ഗുണകരമായ ഒരു സൂത്രമാണിത്. പല്ലികളുടെ ശല്യം കൂടുതലായി നേരിടുന്നവർക്ക് ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.