ഒട്ടുമിക്ക വീടുകളിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജീവിയാണ് പല്ലികൾ. വീടിൻറെ ചുമരുകളിലും അടുക്കളയിലും ഇവരെ സ്ഥിരമായി കാണാറുണ്ട്. ഇവയെ തുരത്താൻ വിവിധതരത്തിലുള്ള കെമിക്കൽ സ്പ്രേകൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ ഉപയോഗിക്കുന്നത് അത്രയേറെ സുരക്ഷിതമല്ല. പല്ലികളെ തുരത്താൻ സുരക്ഷിതവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. അത്തരത്തിലുള്ള ചില പൊടിക്കൈകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശക്തമായ ഗന്ധമുള്ള കർപ്പൂരം ഇതിനായി ഉപയോഗിക്കാവുന്നതാണ്. പല്ലികൾ സ്ഥിരമായി കാണപ്പെടുന്ന സ്ഥലങ്ങളിൽ കർപ്പൂരം വെച്ചുകൊടുക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ കർപ്പൂരത്തിന്റെ ഗന്ധം മൂലം പിന്നീട് അവ അടുക്കുകയില്ല. ഇതുകൂടാതെ പൂരം നന്നായി പൊടിച്ച് വെള്ളത്തിൽ കലർത്തി ഒരു സ്ത്രീ കുപ്പിയിൽ ആക്കി പല്ലി കൂടുതലായി കാണപ്പെടുന്ന ഇടങ്ങളിൽ എല്ലാം തെളിക്കാവുന്നതാണ്. വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം പ കഴിയില്ല.
വീട്ടിലേക്കുള്ള പ്രവേശന ഇടങ്ങളിൽ ഒരു അല്ലി വെളുത്തുള്ളി അല്ലെങ്കിൽ വെളുത്തുള്ളി കുത്തി ചതച്ച് വെള്ളത്തിൽ കലക്കി സ്പ്രേ ബോട്ടിലിൽ ആക്കി തെളിച്ചു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ പല്ലികളെ തുരത്താൻ സാധിക്കുന്നു. വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവയെ പ്രാണികളെയും ചെറു ജീവികളെയും പല്ലികൾ ആകർഷിക്കുന്നു. ഇതുമൂലം ആണ് വീട്ടിൽ അവർ പെരുകി വരുന്നത്.
ചൂടുള്ളതും ഈർപ്പം ഉള്ളതുമായ കാലാവസ്ഥ പല്ലികൾക്ക് അനുയോജ്യമായ പ്രജനന അന്തരീക്ഷം നൽകും. അത്തരം വീടുകളിൽ ഇവയുടെ എണ്ണം കൂടുന്നു. നനവുള്ള സ്ഥലങ്ങൾക്ക് ചുറ്റും പല്ലികൾ ജീവിക്കുന്നു അതുകൊണ്ടാണ് കുളിമുറിയിലും അടുക്കളയിലും ഇവ ധാരാളം ആയി കാണുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ പല്ലികളെ പൂർണമായും തുരത്താം. കൂടുതൽ വഴികൾ അറിയുന്നതിനായി വീഡിയോ തുടർന്ന് കാണുക.