നാം ഓരോരുത്തരുടെയും വീട്ടിൽ പലതരത്തിലുള്ള ഗൃഹോപകരണങ്ങൾ ഉണ്ടാകും. അവയിൽ കൂടുതലായും ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പഴയതുപോലെ ഇരിക്കുന്നുണ്ട് അല്ലെങ്കിൽ അവയുടെ പുതുക്കം മങ്ങിപ്പോയി പഴമ തോന്നിക്കുന്നുണ്ട് എങ്കിൽ നാം അത് മാറ്റി പുതിയത് വാങ്ങാനായി ആഗ്രഹിക്കാറുണ്ട്. ഉപകരണത്തിന് കേട് ഒന്നുമില്ലെങ്കിലും കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് നാം അത് പലപ്പോഴും മാറ്റി വാങ്ങാനായി ആഗ്രഹിക്കുന്നു.
ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരുപാട് ധന നഷ്ടമാണ് നമുക്ക് സംഭവിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്നത് കുറയ്ക്കാനായി ഒരു എളുപ്പമാർഗം തന്നെയാണ് ഇന്ന് നിങ്ങളുടെ മുൻപിൽ പങ്കുവെക്കാനായി പോകുന്നത്. നിങ്ങളുടെ വീട്ടിലുള്ള ടിവി ആകട്ടെ ഫ്രിഡ്ജ് ആകട്ടെ ലാപ്ടോപ്പ് ആകട്ടെ അല്ലെങ്കിൽ കണ്ണാടികൾ ആകട്ടെ ഇവയെല്ലാം പഴക്കം തോന്നിക്കുന്നുണ്ട് അല്ലെങ്കിൽ പൊടിപിടിച്ച് മങ്ങിയിരിക്കുന്നുണ്ടെങ്കിൽ വളരെ നിസ്സാരമായി നമ്മുടെ വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
ഇതിനായി ആദ്യമേ തന്നെ നാം അല്പം ഇളം ചൂടുവെള്ളമാണ് എടുക്കേണ്ടത്. അതിലേക്ക് ഒരു അര മുറി നാരങ്ങ അല്ലെങ്കിൽ വെള്ളത്തിനനുസരിച്ച് നാരങ്ങാനീര് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതിൽ പ്രവർത്തിക്കുന്നത് ആസിഡ് ആയതുകൊണ്ട് തന്നെ നേരിയതോതിൽ മാത്രം നാരങ്ങാനീര് ഉപയോഗിച്ചാൽ മതിയാകും. ഇത്തരത്തിൽ നാരങ്ങാനീര് ചെറുചൂട് വെള്ളത്തിൽ കലർത്തിയതിനുശേഷം വളരെ സോഫ്റ്റ് ആയ ഒരു തുണി ഉപയോഗിച്ച് നമുക്ക് വൃത്തിയാക്കേണ്ട വസ്തു തുടക്കേണ്ടതാണ്.
അതിനുശേഷം രണ്ടാമതായി ചെയ്യേണ്ടത് സാധാരണ വെള്ളം എടുത്ത് അതിലേക്ക് ഒരു അല്പം വിനാഗിരി ചേർത്ത് നേരത്തെ പറഞ്ഞതുപോലെ തന്നെ വളരെ സോഫ്റ്റ് ആയ ഒരു തുണി ഉപയോഗിച്ച് ഈ മിശ്രിതം മുക്കി പിഴിഞ്ഞതിനുശേഷം നമുക്ക് വൃത്തിയാക്കേണ്ട വസ്തു തുടക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലെ പഴക്കം തോന്നിക്കുന്ന വസ്തു വളരെയേറെ പുതുമയുള്ളതായി തീരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.