റോസാ ചെടി ഇനി ഇങ്ങനെയും വേര് പിടിപ്പിക്കാം

റോസിന്റെ തണ്ടിന് വേരു പിടിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. നിങ്ങൾ റോസിന്റെ തൈകൾ നടുമ്പോൾ വേരു പിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?എങ്കിൽ റോസിന്റെ തണ്ടിൽ വളരെ പെട്ടെന്ന് വേരു പിടിക്കാനുള്ള സൂത്രവിദ്യ ഒന്ന് പരിചയപ്പെടാം. ഒരു കറ്റാർവാഴയുടെ തണ്ട് മാത്രം മതിയാകും റോസിന് കാട് പോലെ വേരു വളരാൻ. റോസിന്റെ നല്ല ഒരു തണ്ട് നോക്കി മുറിച്ചെടുക്കുക.

   

കറ്റാർവാഴയുടെ ഒരു നല്ല ഭാഗം മുറിച്ചെടുത്ത് റോസിന്റെ തണ്ട് അതിൽ ഇറക്കി വയ്ക്കുക. കറ്റാർവാഴയുടെ തണ്ട് ഭാഗം മണ്ണിനടിയിൽ വരത്തക്കവിധം കുഴിച്ചിടുക. ആദ്യ രണ്ടു ദിവസങ്ങളിൽ ഇതിന് നനവ് കൊടുക്കേണ്ട ആവശ്യമില്ല. അതിനു ശേഷം അല്പാല്പമായി വെള്ളം ഒഴിച്ചു കൊടുക്കുക. ഒന്ന് രണ്ടു മാസങ്ങൾക്ക് ഉള്ളിൽ തന്നെ റോസിന്റെ തണ്ടിൽ പുതിയ ഇലകൾ വരുന്നതും.

പൂക്കൾ ഇടുന്നതും നിങ്ങൾക്ക് കാണാം. റോസ് തണ്ട് വച്ചുപിടിപ്പിക്കാൻ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇത്. പിന്നീട് ഇതിന് ആവശ്യമായ വളങ്ങളും ചേർത്തു കൊടുക്കാം . വീട്ടിൽ എത്ര ശ്രമിച്ചിട്ടും റോസാ തൈകൾ ഉണ്ടാകാത്തവർക്ക് ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. നിങ്ങളുടെ വീടുകളിലും വളർത്തുന്ന സമയത്ത് ഇത്.

വളരെ പെട്ടെന്ന് വേര് പിടിച്ചു കിട്ടാൻ വേണ്ടി ഇങ്ങനെ നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് വേര് പിടിപ്പിച്ചെടുക്കാനും സാധിക്കും. ഈ രീതിയിൽ നിങ്ങൾക്കും നിങ്ങളുടെ മുറ്റത്ത് നിറയെ റോസാപ്പൂക്കൾ വളരുന്നത് കണ്ണിൽ കുളിർമയാകും. തുടർന്ന് കൂടുതൽ വിശദമായി റിലീസ് വീഡിയോ മുഴുവൻ കാണാം.