ഇനി വീട് വൃത്തിയാക്കുന്നത് ഒരു വലിയ ജോലിയെ അല്ല

വീട്ടിൽ എളുപ്പത്തിൽ പണികൾ കഴിക്കാൻ ചെയ്യാവുന്ന ചില സൂത്രവിദ്യകൾ പരിചയപ്പെടാം.. നിങ്ങളുടെ വീട്ടിലെ തറ തുടയ്ക്കുന്ന മോപ്പ് കേടായാൽ ഇനി പേടിക്കേണ്ട . ഒരു സൂത്രവിദ്യ പ്രയോഗിച്ച് നമുക്ക് പുതിയൊരു മോപ്പ് ഉണ്ടാക്കിയെടുക്കാം. പഴയ മോപ്പിന്റെ സ്റ്റിക്ക്, ഒരു ദീർഘ ചതുരാകൃതിയിലുള്ള പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടി, മുടിയിൽ ഇടുന്ന രണ്ട് ഹെയർ ബൺ.

   

ഒരു കുപ്പിയുടെ വായ്ഭാഗം എന്നിവയാണ് മോപ്പ് തയ്യാറാക്കാൻ നമുക്ക് ആവശ്യമുള്ളത്. പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടിയിൽ ഇരുവശങ്ങളിലായി 2 ദ്വാരങ്ങൾ ഇടുക. പ്ലാസ്റ്റിക് കുപ്പിയുടെ മൂടി ഈ പ്ലാസ്റ്റിക് പാത്രത്തിൽ ഒട്ടിച്ചു വയ്ക്കണം. തുടക്കാൻ ഉള്ള ഒരു തുണി മടക്കി ഹെയർ ബൺ ഉപയോഗിച്ച് ഈ മൂടിയുടെ ഉള്ളിൽ വെച്ച് രണ്ടുഭാഗത്തും ഉറപ്പിക്കുക. മൂപ്പിന്റെ സ്റ്റിക്ക് കുപ്പിയുടെ ദ്വാരത്തിലൂടെ ഉള്ളിലേക്ക് കയറ്റി ഉറപ്പിക്കുക.

ഇങ്ങനെ എളുപ്പത്തിൽ തറയും ഫാനുമെല്ലാം വൃത്തിയാക്കാൻ സാധിക്കുന്നു. മൺപാത്രങ്ങൾക്ക് ഓട്ടവന്നാൽ ഇനി അവർ കളയേണ്ട ആവശ്യമില്ല. അല്പം ഓടിന്റെ പൊടിയും ശർക്കരയും നന്നായി തിരുമ്മി ഇത് മൺപാത്രത്തിന്റെ ഓട്ടയുള്ള ഭാഗത്ത് വെച്ച് തേക്കുക. അകത്തും പുറത്തും തേക്കണം.

ഇത് അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ പതഞ്ഞു വരുന്നത് കാണാം. ഇങ്ങനെ പതഞ്ഞു വന്നതിനുശേഷം ഓടിന്റെ പൊടി മാത്രം ഈ ഭാഗത്ത് വിതറുക. ചൂടാറിയശേഷം നന്നായി കഴുകി കളഞ്ഞാൽ ഈ പാത്രത്തിെന്റ ദ്വാരം വൃത്തിയായി അടഞ്ഞത് കാണാം. നിങ്ങളും വീട്ടിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നു ചെയ്തു നോക്കിയാൽ തന്നെ വലിയ വ്യത്യാസം കാണാനാകും. തുടർന്നും വീഡിയോ മുഴുവൻ കാണാം.