ഇനി ഉരച്ച് കഷ്ടപ്പെടേണ്ട കരിപിടിച്ച പാത്രങ്ങൾ ഇങ്ങനെയും വൃത്തിയാക്കാം

പലപ്പോഴും വീടുകളിൽ പ്രായമായ ആളുകളുണ്ട് എങ്കിൽ ഇവർക്ക് അടുപ്പിനകത്ത് ഭാഗം ചെയ്തു ഭക്ഷണങ്ങൾ കഴിക്കുന്നത് ആയിരിക്കും എപ്പോഴും ഇഷ്ടം. എന്നാൽ ഇങ്ങനെ അടുപ്പിൽ പാകം ചെയ്യുന്ന സമയത്ത് പാത്രങ്ങളിൽ വളരെ പെട്ടെന്ന് കരി പിടിക്കുകയും ഈ കരി പിന്നീട് ഒരിക്കലും പോകാത്ത രീതിയിൽ തന്നെ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്.

   

ഇങ്ങനെ കുറച്ചധികം നാളുകൾ നിങ്ങൾ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പാത്രങ്ങളിലെ കരി കളയാൻ കുറച്ച് അധികം തന്നെ പ്രയാസപ്പെടേണ്ട അവസ്ഥ ഉണ്ടാകും. ഇങ്ങനെ പറ്റിപ്പിടിച്ച് കറ വളരെ പെട്ടെന്ന് ഇല്ലാതാക്കാനും പാത്രങ്ങളെ വീണ്ടും പുതിയത് പോലെയുള്ള രൂപത്തിലേക്ക് മാറ്റുന്നതും നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി.

ഇതിനായി നിങ്ങളുടെ വീട്ടിലെ മറ്റൊരു വലിപ്പമുള്ള ചീനച്ചട്ടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ സോപ്പുപൊടി കൂടി ഇട്ട് ഇളക്കി യോജിപ്പിക്കാം. ശേഷം ഈ വെള്ളത്തിലേക്ക് ഉപ്പ് വിനാഗിരി ബേക്കിംഗ് സോഡ എന്നിവയെല്ലാം ഓരോ ടീസ്പൂൺ വീതം ഒഴിച്ചു കൊടുക്കാം. ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച ശേഷം കുറച്ച് ചെറുനാരങ്ങാ നീരും ചേർത്ത്.

യോജിപ്പിച്ച് ഈ വെള്ളത്തിലേക്ക് നിങ്ങളുടെ കരിപിടിച്ച പാത്രങ്ങൾ മുക്കിവെക്കുക. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇങ്ങനെ മുക്കിവച്ച ശേഷം ചെറുതായി ഒന്ന് ഉരച്ചാൽ തന്നെ കരി മുഴുവനായും പോയി പാത്രം പുതിയത് പോലെയായി മാറും. നിങ്ങളും നിങ്ങളുടെ പാത്രങ്ങളെ ഈ രീതിയിൽ മിനുക്കിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് പരീക്ഷിച്ചു നോക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.