സാധാരണയായി ഉണ്ടാകുന്ന പലഹാരങ്ങളേക്കാൾ അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ് പത്തിരി ഉണ്ടാക്കുന്നത്. നിങ്ങളും ഈ രീതിയിൽ പത്തിരി കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഉണ്ടാക്കാനുള്ള ഈ ഒരു എളുപ്പ മാർഗം പരിചയപ്പെടും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ പത്തിരി ഉണ്ടാകാൻ വേണ്ടി മാവ് കുഴച്ചെടുക്കുന്ന ജോലി തന്നെയാണ് കൂടുതൽ ബുദ്ധിമുട്ട് ഉള്ളത്.
ചൂടോടുകൂടി തന്നെ മാവ് നന്നായി കുഴച്ചെടുത്താൽ ആണ് നല്ല സോഫ്റ്റ് ആയി മാവും പത്തിരിയും ലഭിക്കും എന്നതാണ് ഒരു പ്രത്യേകത. എന്നാൽ ഇങ്ങനെ ഒരുപാട് സമയം കുഴയ്ക്കുകയും ചൂടോടുകൂടി തന്നെ കുഴക്കുകയും അല്പം പ്രയാസമുള്ള കാര്യമാണ്. ചെറിയ ഒരു ശ്രദ്ധ തന്നെ നിങ്ങളുടെ വീട്ടിൽ ഉള്ള പത്തിരിക്ക് കുഴക്കാനുള്ള മാവിനെ കൂടുതൽ സോഫ്റ്റ് ആക്കാനും.
അധികം ജോലിഭാരം ഇല്ലാതെ തന്നെ ജോലി തീർക്കാനും സാധിക്കും. ഇതിനായി പത്തിരിക്കുള്ള മാവ് കുക്കറിലാണ് വേവിച്ചെടുക്കേണ്ടത്. ഒരു ഗ്ലാസ് പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന കണക്കിന് തന്നെ കുക്കറിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ഒഴിച്ച് തിളച്ച ശേഷം മാവ് അതിലേക്ക് ഇട്ട് ഒന്ന് ഇളക്കി കുക്കർ മൂടി വയ്ക്കാം.
നന്നായി വെന്ത ശേഷം കുക്കർ ഓഫ് ചെയ്ത് വീണ്ടും 5 മിനിറ്റ് കഴിഞ്ഞതിനുശേഷം മാത്രം തുറക്കുക. ഇങ്ങനെ ചെയ്താൽ ഒരുപാട് സമയം പുഴയാതെ തന്നെ മാവ് കൂടുതൽ സോഫ്റ്റ് ആയി കിട്ടും. ഇനി ഒന്ന് പത്തിരി ഉണ്ടാക്കി നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.