ഒരു വീടിനകത്ത് എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഗമാണ് അടുക്കള. അടുക്കളയിലെ ജോലികൾ തീർന്നു സ്ത്രീകൾക്ക് വെറുതെയിരിക്കാൻ സമയമില്ല എന്ന് തന്നെ പറയാം. നിങ്ങളുടെ അടുക്കളയിലും ഈ രീതിയിൽ ഒരുപാട് സമയം ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ടോ. എത്ര സമയം ജോലി ചെയ്താലും അടുക്കളയിലെ ജോലികൾ തീരാത്ത പോലെയും തോന്നാം.
എന്നാൽ നിങ്ങളുടെ അടുക്കളയിലുള്ള ജോലികൾ വളരെ പെട്ടെന്ന് തീർന്നു കിട്ടുന്നതിനും അടുക്കള ജോലികൾ വളരെ എളുപ്പമാക്കുന്നതും ഈ ചില കാര്യങ്ങളെ പിന്തുടർന്നാൽ മതിയാകും. പ്രധാനമായും അടുക്കളയിൽ എപ്പോഴും വൃത്തിയായിരിക്കേണ്ട ഒരു ഭാഗമാണ് കൗണ്ടർ ടോപ്പ്. അടുക്കളയിലെ സ്ലാബുകൾക്ക് മുകളിൽ പാത്രങ്ങൾ നിരത്തി വലിച്ചുവാരി ഇടാതെ എപ്പോഴും ഒതുക്കി വയ്ക്കാൻ ശ്രദ്ധിക്കണം.
മാത്രമല്ല ഈ സ്ലാബുകൾക്കും മുകളിൽ പാത്രങ്ങളും മറ്റു വസ്തുക്കളും വെക്കുന്ന രീതി തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. പരമാവധിയും ഇവിടെ ഒന്നും വയ്ക്കാതെ സൂക്ഷിക്കുന്നതാണ് എങ്കിൽ എപ്പോഴും നല്ല വൃത്തിയായി തന്നെ നിങ്ങളുടെ അടുക്കള കാണുന്നു. മാത്രമല്ല എടുക്കുന്ന പാത്രങ്ങൾ കൃത്യമായി അതേ സ്ഥലത്ത് തന്നെ തിരിച്ചു വയ്ക്കുകയാണ് എങ്കിൽ പിന്നീട് ഇത് വൃത്തിയാക്കാനുള്ള സമയം നഷ്ടമാകില്ല.
പച്ചക്കറിയും മറ്റും വൃത്തിയാക്കുന്ന സമയത്ത് ഇതിന്റെ വേസ്റ്റ് ഒരു പാത്രത്തിലേക്ക് പേപ്പറിലേക്ക് ശേഖരിക്കുകയാണ് എങ്കിൽ അത് പിന്നീട് വൃത്തിയാക്കാൻ സമയം കളയേണ്ടതില്ല. ഭക്ഷണം കഴിക്കുന്നതിനു മുൻപേ തന്നെ സിംഗിന് അകത്തുള്ള പാത്രങ്ങളെല്ലാം കഴുകി വെച്ചിരിക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.