ഇവർ പൊങ്കാല ഇട്ടാൽ ഉണ്ടാകാൻ പോകുന്നത് ഗുണമല്ല വലിയ നാശമാണ്

ഈ വരുന്ന ഞായറാഴ്ച ദിവസം ആറ്റുകാൽ പൊങ്കാലയായി ആചരിക്കുന്ന ദിവസമാണ്. ഇന്നേദിവസം സ്ത്രീകൾ സാധാരണയായി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നത് വലിയ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും കുടുംബത്തിൽ വന്നുചേരാൻ കാരണമാകും. എന്നാൽ ഇങ്ങനെ പൊങ്കാലയിടുന്ന സമയത്ത് പ്രത്യേകം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചില്ല എങ്കിൽ ഇത് നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യങ്ങൾക്ക് പകരം വലിയ നാശങ്ങൾ ഉണ്ടാകാൻ ഇടയാക്കും.

   

പ്രത്യേകിച്ചും പൊങ്കാലയിടുന്ന സ്ത്രീകൾ അവരുടെ ശരീരത്തെക്കുറിച്ച് ചില പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും പൊങ്കാലയിടാൻ പോകുന്ന സ്ത്രീകൾ അവരുടെ ആർത്തവ ശുദ്ധി ശ്രദ്ധിക്കണം. പ്രത്യേകിച്ചും ആർത്തവത്തിന്റെ 14 ദിവസങ്ങൾ കഴിഞ്ഞശേഷം മാത്രമേ ഈ പൊങ്കാലയിടാൻ അനുവദനീയമായിട്ടുള്ളൂ.

ഇതിനെ കവിഞ്ഞ് നിങ്ങൾ ഏതെങ്കിലും രീതിയിൽ പൊങ്കാലയിടാൻ സാഹചര്യം ഉണ്ടായാൽ ഇത് നിങ്ങൾക്ക് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. ആർത്തവം മാത്രമല്ല പ്രസവിച്ച ഒരു സ്ത്രീയാണ് എങ്കിൽ കുഞ്ഞിന്റെ ചോറൂണ് 28 എന്നിവ കഴിയാതെ ഒരിക്കലും പൊങ്കാലയിടാൻ പാടില്ല. പ്രസവിച്ച സ്ത്രീകൾ ഉള്ള വീടുകളിലും പൊങ്കാല ഇടുന്നത് അത്ര അനുയോജ്യമല്ല. പൊങ്കാലയിടാൻ യോജ്യം ഇല്ലാത്ത മറ്റൊരു കൂട്ടരാണ് പുലവാലായ്മ ഉള്ളവർ.

രക്തബന്ധത്തിൽപ്പെട്ട ആളുകൾ മരിച്ചിട്ടുണ്ട് എങ്കിൽ ഇത്തരം ആളുകൾ 16 കഴിഞ്ഞതിനു ശേഷം മാത്രമേ പൊങ്കാല ഇടാവൂ. അസ്ത്തിയോ മറ്റോ വീടുകളിൽ സൂക്ഷിച്ചിട്ടുണ്ട് എങ്കിൽ ഇത് ഒഴുകി കർമ്മങ്ങൾക്ക് ശേഷം മാത്രം പൊങ്കാലയിടാം. കുറഞ്ഞത് ഒരു ദിവസമെങ്കിലും പൊങ്കാലയ്ക്ക് വേണ്ടി വ്രതം നോക്കേണ്ടത് ആവശ്യമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വേണ്ടി മുഴുവൻ കാണാം.