പഴയ ബെഡ്ഷീറ്റ് ഇനി ഒരിക്കലും കളയല്ലേ ഇതുകൊണ്ട് ഉപയോഗമുണ്ട്

കുറച്ചുനാളുകൾ തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ ബെഡ്ഷീറ്റുകൾ പലപ്പോഴും നിറംമങ്ങിയോ കളറും മങ്ങിയോ അല്ലെങ്കിൽ ചില ഭാഗങ്ങൾ കീറിയോ കേടുപാടുകൾ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ച ബെഡ്ഷീറ്റുകൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എങ്കിൽ ഇനി ഒരിക്കലും ഇതിനെ കളയാനും തുടയ്ക്കുന്ന തുണിയാകാനോ മെനക്കെടരുത്.

   

കാരണം ഇത്തരം ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങൾ ചെയ്യാൻ ആകും. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഫ്രിഡ്ജിന്റെ മുകളിൽ ഇടുന്ന മാറ്റ് ആയി ഈ ബെഡ്ഷീറ്റുകൾ രൂപമാറ്റം സംഭവിപ്പിക്കാം. ഇതിനായി ബെഡ്ഷീറ്റിന് നാല് പകുതികളായി മടക്കി വച്ചതിനുശേഷം നിങ്ങളുടെ ഫ്രിഡ്ജിന് മുകളിലെ വീതി അനുസരിച്ച് വെട്ടിയെടുക്കാം.

ഇതിന്റെ നാല് അരികും ഒരു വേറെ കളർ ഉള്ള തുണി ഉപയോഗിച്ച് മടക്കി തയ്ക്കാം. ശേഷം താഴേക്ക് ഞണ്ടുകിടക്കുന്ന ഭാഗം വരുന്ന ഭാഗത്ത് പോക്കറ്റ് പോലെ സെറ്റ് ചെയ്യാനായി മറ്റൊരു തുണി അടിച്ചു കൊടുക്കാം. ഇതിന് ഒറ്റ പോക്കറ്റ് ആയോ മൂന്നു പോക്കറ്റുകൾ ആയോ ഇടയിൽ തയ്ച്ചു കൊടുക്കാം. എങ്ങനെ തയ്ച്ച് വച്ചതിനുശേഷം ഇത് ഫ്രിഡ്ജിന് മുകളിലിട്ടാൽ നിങ്ങൾക്ക് പല സാധനങ്ങളും സൂക്ഷിക്കാവുന്ന.

ഒരു പോക്കറ്റ് ആയി ഉപയോഗിക്കാവുന്നതാണ്. വളരെ ഭംഗിയായും വൃത്തിയായും നിങ്ങൾക്ക് ഫ്രിഡ്ജിനെ സൂക്ഷിക്കാനും ഒപ്പം ബെഡ്ഷീറ്റ് കളയാതെ മറ്റൊരു രീതിയിൽ ഉപയോഗിക്കാനും ഈ മാർഗ്ഗം സഹായിക്കും. ഇനി നിങ്ങൾക്കും ഇത്തരത്തിലുള്ള സൂത്രങ്ങൾ പ്രയോഗിച്ചു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.