സാധാരണയായി ഒരു ടീസ്പൂൺ പഞ്ചസാര കഴിക്കുന്നതിന്റെ ഇരട്ടി നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്ന കാലറി നൽകുന്ന ഒരു ഭക്ഷണപദാർത്ഥമാണ് എണ്ണ. പലപ്പോഴും പ്രമേഹരോഗികൾ പൂർണമായും മധുരം ഒഴിവാക്കിയാലും ഇവരുടെ ശരീരത്തിൽ നിന്നും ഷുഗർ എന്ന രോഗാവസ്ഥ കുറയാത്ത കാരണവും ഇതുതന്നെ ആയിരിക്കാം. പലതരത്തിലുള്ള എണ്ണകൾ നാമിന്ന് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.
എന്നാൽ ഈ എണ്ണകളിൽ നിന്നും എല്ലാം തന്നെ നമ്മുടെ ശരീരത്തിലേക്ക് അമിതമായ അളവിൽ മധുരവും കൊഴുപ്പും അടിഞ്ഞുകൂടി വരുന്നു. അതുകൊണ്ടുതന്നെ ഏതൊക്കെ എണ്ണയാണ് നമ്മുടെ ശരീരത്തിന് ആരോഗ്യം എന്നും അനാരോഗ്യകരം എന്നും നാം അറിഞ്ഞിരിക്കണം. പെട്ടെന്ന് തന്നെ ചൂടാക്കുമ്പോൾ പുകയുന്ന രീതിയിലുള്ള എണ്ണകൾ ഒഴിവാക്കുകയാണ് ഉത്തമം.
ഏറ്റവും അധികമായും ഇങ്ങനെ ഒരുപാട് സമയം ചൂടാക്കിയാലും പുകയാത്ത രീതിയിലുള്ള എണ്ണ അവക്കാഡോ ഓയിൽ ആണ്. വിലയുടെ കാര്യത്തിൽ അല്പം കൂടുതലാണ് എങ്കിലും ഒരുപാട് സമയം വേവിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളും ഗ്രിൽ ചെയ്യുന്ന ഭക്ഷണങ്ങളും പാകം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കുന്നതാണ്. പെട്ടെന്ന് പുകയുന്ന രീതിയിലുള്ള എണ്ണകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ ഇത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.
അതുകൊണ്ടുതന്നെ ഓരോ തരത്തിലുള്ള പാചകത്തിനും ഓരോ തരം എണ്ണകൾ ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണകൾ കേടാകാതിരിക്കുന്നതിന് വേണ്ടി അത് ഒരു രീതിയിലുള്ള പ്രോസസ്സിങ്ങിനു ശേഷമാണ് നമുക്ക് ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്നത്. അതുകൊണ്ട് ഇവയെല്ലാം ട്രാൻസ്ഫാറ്റുകൾ അടങ്ങിയവയാണ്. എന്തുതന്നെയാണെങ്കിലും ഭക്ഷണത്തിൽ പരമാവധിയും എണ്ണയുടെ അളവ് ചുരുക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.