വളരെ എളുപ്പത്തിൽ നിങ്ങടെ ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ, പാലുണ്ണി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാം

ഇന്ന് വളരെയധികം ആളുകൾ അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പാലുണ്ണി അല്ലെങ്കിൽ അരിമ്പാറ തുടങ്ങിയവ.ഇത് വളരെ മാനസിക പ്രശ്നങ്ങൾ കൂടി പലർക്കും ഉണ്ടാക്കുന്നുണ്ട്. പലരുടെയും കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും ഇത് കാരണമാകാറുണ്ട്. ഇത്തരത്തിൽ മറ്റുള്ളവരുടെ പരിഹാസങ്ങൾ ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ ഉള്ള ചില മാർഗങ്ങൾ പരിചയപ്പെടാം.

   

പാലുണ്ണിയും അരിമ്പാറയും ശരീരത്തോട് ചേർന്ന് നിൽക്കുന്നവയും ചിലത് ശരീരത്തിൽ നിന്നും അല്പം ഉയർന്ന നിൽക്കുന്നതും ആയി കാണപ്പെടുന്നുണ്ട്. ശരീരത്തിൽ നിന്നും അല്പം വീർത്തു നിൽക്കുന്ന തരത്തിലുള്ള അരിമ്പാറ ഇല്ലാതാക്കാൻ ഒരു നീളമുള്ള തലമുടിയെടുത്ത് അതിന്മേൽ മുറുക്കി കെട്ടിവയ്ക്കുക. ഇങ്ങനെ കെട്ടിവയ്ക്കുന്നതിലൂടെ ഈ അരിമ്പാറയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ ഇത് കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.

കയ്യിലും കാലിലും ചേർന്ന് വളരുന്ന അരിമ്പാറക്ക് മറ്റൊരു പരിഹാരം നിർദ്ദേശിക്കാം. കോവലിന്റെ നല്ല പച്ചയില അല്പം എടുത്ത് അരച്ച് അതിന്റെ നീര് അരിമ്പാറയുടെ മുകളിൽ ഇറ്റിക്കുക. ഇങ്ങനെ മൂന്നു മണിക്കൂർ ആ നീര് ശരീരത്തിൽ കിടക്കണം. വേണമെങ്കിൽ ഒരു തുണി ഉപയോഗിച്ച് കെട്ടിവെക്കുകയും ആകാം. മൂന്ന് മണിക്കൂറിനു ശേഷം ഇത് അഴിച്ചു മാറ്റി ഒരു മണിക്കൂർ ഇടവേള എടുക്കണം.

അതിനുശേഷം ഇത് ആവർത്തിക്കുക. രാത്രി നേരങ്ങളിൽ ഇത് കെട്ടിവെച്ച് കിടന്നുറങ്ങരുത്.മുഖത്തോ മറ്റോ ആണ് ഇങ്ങനെ അരിമ്പാറ ഉണ്ടാകുന്നതെങ്കിൽ ഇടയ്ക്കിടെയായി കോവലിന്റെ ഇല അരച്ച നീര് ഇറ്റിച്ചു കൊടുക്കുക. കോവലിന്റെ ഇല കിട്ടാൻ ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ ഔഷധ ഗുണമുള്ള തുളസി ഇലയും ഇതിന് പകരമായി ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.