തൃക്കാർത്തിക ദിവസങ്ങളിൽ വീട്ടിൽ വിളക്കുകൾ കൊളുത്തുന്നത് സാധാരണമാണ്. നിലവിളക്ക് മാത്രമല്ല അന്നേദിവസം വീട് നിറയെ ചിരാതു വിളക്കുകൾ കത്തിയിരിക്കുന്നത് ഒരു ഐശ്വര്യമാണ്. പ്രധാനമായും ഈ തൃക്കാർത്തിക നിലവിളക്കിൽ നിന്നും വേണം നിങ്ങൾ മറ്റു ചിരാതുകളിലേക്ക് അഗ്നി പകരാൻ. കാർത്തിക ദിവസം ചെറിയ വിളക്കുകൾ കത്തിക്കുമ്പോൾ ഇതിൽ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധയോടെ ചെയ്യണം.
പ്രത്യേകിച്ച് നിങ്ങളുടെ പൂജാമുറിയിൽ ലക്ഷ്മി ദേവിയുടെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് കത്തിച്ചുവച്ച ശേഷം അതിൽ നിന്നും വേണം മറ്റ് ചെറിയ വിളക്കുകളിലേക്ക് അഗ്നി പകരുന്നതിന്. അതോടൊപ്പം എപ്പോഴും ഈ ചെറിയ വിളക്കുകൾ ഒറ്റ സംഖ്യയിൽ അവസാനിക്കണം. ഇരട്ട സംഖ്യയിൽ ഒരിക്കലും ചിരാതുകളുടെ എണ്ണം വരരുത്. 100 എന്ന സംഖ്യയിൽ അവസാനിപ്പിക്കാതെ 101 വിളക്ക് കത്തിക്കുക. വിളക്കുകൾ കത്തിക്കുമ്പോൾ.
ഒന്ന് നിങ്ങളുടെ തുളസിലും മറ്റൊന്ന് നിങ്ങളുടെ പൂജാമുറിയിലും ഒപ്പം അടുക്കളയിലും ഓരോ വിളക്കുകൾ കത്തിക്കാൻ ശ്രമിക്കുക. എന്നാൽ ഇങ്ങനെ കത്തിക്കുന്ന സമയത്ത് മാംസാഹാരങ്ങൾ പാചകം ചെയ്ത അടുക്കളയിൽ കത്തിക്കാതിരിക്കുക. നിങ്ങളുടെ ബാത്റൂമിന് അടുത്തും ഒരിക്കലും വിളക്ക് കത്തിക്കരുത്. പൂജ മുറിയിൽ മന്ത്രം ചൊല്ലിയ ശേഷമാണ് ഇങ്ങനെ ചിരാതുകളിലേക്ക് അഗ്നി പകരേണ്ടത്.
ഒപ്പം ഓരോ ചിരാത് വിളക്ക് കത്തിക്കുന്ന സമയത്തും നാരായണീ മന്ത്രം ചൊല്ലണം. ഇങ്ങനെ മന്ത്രം ചൊല്ലിയശേഷം വിളക്ക് കത്തിക്കുന്നത് കൂടുതൽ ഐശ്വര്യങ്ങൾക്ക് ഇടയാകും. നിങ്ങൾക്കും ഇങ്ങനെയുള്ള ഐശ്വര്യം കൈവരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.