ശരീരഭാരം എങ്ങനെയെങ്കിലും കുറച്ചെടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ന് സമൂഹത്തിൽ ഭൂരിഭാഗവും. എന്നാൽ ശരീരഭാരം ഇങ്ങനെ കുറയ്ക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ഷെയ്ക്കുകളും ഡ്രിങ്കുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ഡ്രിങ്കുകൾ വാങ്ങി കുടിച്ച് ഇതിനോടൊപ്പം തന്നെ ഡയറ്റുകളും ചെയ്ത് ശരീരഭാരം കുറയ്ക്കുന്ന ആളുകൾ ഇന്ന് സമൂഹത്തിൽ തീരെ കുറവല്ല.
എന്നാൽ മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം ഇവ യഥാർത്ഥത്തിൽ പ്രോട്ടീൻ ഷെയ്ക്കുകൾ മാത്രമാണ്. ഇതിനോടൊപ്പം ചെയ്യുന്ന ആ ഡയറ്റ് ആണ് നിങ്ങളുടെ ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഈ കാര്യം മനസ്സിലാക്കാതെയാണ് ആളുകൾ പണം ചെലവാക്കി ഇത്ര വലിയ വിലകൊടുത്ത് ഷെയ്ക്കുകൾ വാങ്ങി കഴിച്ച് ശരീരഭാരം കുറയ്ക്കുന്നത്. നിങ്ങൾക്ക് ഇനി ഇത്ര പണം ചെലവാക്കാതെ വളരെ നിസ്സാരമായി.
നിങ്ങളുടെ വീട്ടിൽ ഈ ഡ്രിങ്ക് തയ്യാറാക്കാൻ സാധിക്കും. പണച്ചിലവില്ലാതെ ഇത് നിങ്ങൾ തയ്യാറാക്കി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ശരീരഭാരവും നിയന്ത്രിക്കാനും സാധിക്കും. നാലോ അഞ്ചോ കശുവണ്ടി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക ഇതിലേക്ക് അല്പം ഏലക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സി ജാറിൽ നല്ലപോലെ വെള്ളം പോലെ അരച്ചെടുക്കാം.
ഇതിലേക്ക് ഒരു ഈന്തപ്പഴം കുരു കളഞ്ഞത് കൂടി ചേർത്താൽ ആവശ്യത്തിനുള്ള മധുരം ഇതിലൂടെ ലഭിക്കും. ഒരു തണ്ണിമത്തങ്ങയുടെ ചെറിയ ഒരു കഷണം എടുത്ത് ജ്യൂസ് ആക്കി ഇതിലേക്ക് ചേർത്തു കൊടുക്കാം. ദിവസവും രാത്രിയിലോ സന്ധ്യാസമയത്തോ ഇത് ഒരു ഗ്ലാസ് കുടിച്ചതിനുശേഷം ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പാലിക്കുക. തീർച്ചയായും നിങ്ങളുടെ ശരീര ഭാരം കുറയും എന്നത് ഉറപ്പാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക.