ഏമ്പക്കം വന്ന് വയറുവേദന ഒരിക്കലും അനുഭവിച്ചിട്ടുള്ളവരാണോ

നാം കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ കടന്നുപോയി ആമാശയത്തിലൂടെയും ചെറുകടലിലൂടെയും വൻകുടലിലൂടെയും പ്രവേശിച്ചാണ് ദഹിച് മലമായ് പുറത്തു പോകുന്നത്. എന്നാൽ ഇങ്ങനെ പോകുന്ന വഴികളിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന തടസ്സം മലശോദനം ശരിയായി സംഭവിക്കാതെ മലബന്ധം മറ്റ് അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

പ്രത്യേകിച്ചും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് ഭാഗമായി തന്നെ ചിലർക്ക് മൂന്നോ നാലോ ദിവസം കൂടുമ്പോഴായിരിക്കും പുറത്തേക്ക് പോകുന്നത്. ഇതിന്റെ ഭാഗമായി ഒരുപാട് അസ്വസ്ഥതകളും അനുഭവപ്പെടാം. പ്രധാനമായും ഇടയ്ക്കിടെ വായിലൂടെ ഏമ്പക്കം വിടുന്ന ഒരു അവസ്ഥ ചിലർക്ക് അനുഭവപ്പെടാറുണ്ട്. മറ്റു ചില ആളുകൾക്ക് കീഴ്വായു ആയിട്ടായിരിക്കാം ഈ ഗ്യാസ് പുറത്തേക്ക് പോകുന്നത്.

ചിലർക്ക് ഗ്യാസ് കയറുന്നതിന്റെ ഭാഗമായി വയറു വീർത്തു വരുന്ന അവസ്ഥയും ഉണ്ടാകാം. നിങ്ങൾ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ചിലർക്ക് ഇങ്ങനെ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ ദഹന വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് അതേ രീതിയിൽ തന്നെ കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇതുമൂലം പിന്നീട് അവിടെ ബാക്ടീരിയകൾ വളരുകയും ഇതിന്റെ ഭാഗമായി മലബന്ധം ഉണ്ടാവുകയും ചെയ്യും.

പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ശീലമാക്കാൻ മാത്രമല്ല കഴിക്കുന്ന ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ദിവസവും മൂന്നു ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കുക. ധാരാളമായി നാരുകൾ അടങ്ങിയ ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും കൃത്യമായി പോകുന്ന ഒരു നല്ല ടോയ്ലറ്റ് ശീലം ഉണ്ടാക്കിയെടുക്കുക. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.