ശരീരത്തിൽ അമിതമായ അളവിൽ യൂറിക്കാസിഡിന്റെ വർദ്ധനവ് ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ വളരെ മോശമായ രീതിയിൽ ബാധിക്കും. പ്രധാനമായും യൂറിക് ആസിഡ് വർദ്ധിക്കുന്നത് കാലുകളിലെ വിരലിൽ നിന്നും ആണ്. എന്നാൽ പിന്നീട് ഇത് വർദ്ധിച്ചു നിങ്ങളുടെ ശരീരത്തിന്റെ പല ഭാഗത്തേയും വേദനകൾ ഉണ്ടാക്കാൻ കാരണമാകുന്നു. പ്രത്യേകിച്ചും സന്ധികളിൽ ആണ് .
ഇതിന്റെ വേദന അധികവും കാണപ്പെടാറുള്ളത്. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള യൂറിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടോ എന്നത് ടെസ്റ്റുകളിലൂടെ മനസ്സിലാക്കാം. അമിതമായ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള യൂറിക്കാസിഡ് വർദ്ധിക്കുന്നത്. അമിതമായി പ്യൂരിൻ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള യൂറിക്കാസിഡ് വർദ്ധിക്കാൻ ഇടയാകുന്നത്.
ആദ്യകാലങ്ങളിൽ എല്ലാം രാജാക്കന്മാരുടെ വംശത്തിൽ ഉണ്ടായിരുന്ന അവസ്ഥയാണ് ഇത്. ഇതിന് കാരണം ചുവന്ന മാംസങ്ങൾ കഴിച്ചിരുന്നതാണ് എന്നാണ് മനസ്സിലാക്കാൻ ആകുന്നത്. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള ചുവന്ന മാംസവും പ്യൂരിൻ ഭക്ഷണങ്ങളും എല്ലാവരും കഴിക്കുന്നു എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ വന്നുചേരാം. ഇത്തരത്തിൽ അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും കുറയ്ക്കുകയാണ് ഉത്തമം. ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം പ്രോട്ടീൻ കഴിക്കാൻ ശ്രദ്ധിക്കുക.
ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ തഴുതാമ ഇല ഉൾപ്പെടുത്തുകയാണ് എങ്കിൽ ഈ യൂറിക്കാസിഡ് പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ ആകും. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒരു പരിധി വരെ ഒഴിവാക്കി നിർത്തുക. ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സമയത്ത് ഇവ മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ ഇതരത്തിലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ കുറഞ്ഞു കിട്ടും. തുടർന്നും കൂടുതൽ ആരോഗ്യപരമായ അറിവിനായി ലിങ്ക് തുറന്നു കാണുക.