ഇന്നത്തെ സമൂഹത്തിൽ ഒരുപാട് ആളുകൾ ശാരീരികമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങൾ തന്നെയാണ്. ശരീരത്തിൽ അമിതമായി യൂറിക് ആസിഡ് കൂടുന്നതിന്റെ ഭാഗമായി പല രീതിയിലും ശരീരം തളർന്നുപോകാം.
ഏറ്റവും ആദ്യഘട്ടത്തിൽ യൂറിക്കാസിഡിന്റെ അമിതമായ വർദ്ധനവ് കൊണ്ട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് നിങ്ങളുടെ കാലുകളിൽ ആണ്. കാലുകളുടെ തള്ളവിരലിൽ തരിപ്പ് വേദന എന്നിവയെല്ലാം തുടങ്ങുമ്പോൾ മനസ്സിലാക്കുക യൂറിക്കാസിഡിന്റെ വർധനവ് ശരീരത്തിൽ സംഭവിച്ചിരിക്കുന്നു എന്നത്. ഇത്തരത്തിൽ കാലുകളിൽ ആരംഭിക്കുന്ന ഈ യൂറിക്കാസിഡിന്റെ പ്രശ്നങ്ങൾ പിന്നീട് മറ്റ് സന്ധികളിലേക്കും ഹൃദയത്തിന്റെ ആരോഗ്യത്തെ പോലും ബാധിക്കാൻ ഇടയാകും. അതുകൊണ്ടുതന്നെ ആരംഭഘട്ടത്തിലെ ഈ യൂറിക്കാസിഡിനെ.
തിരിച്ചറിഞ്ഞ ഇതിനെ നിയന്ത്രിക്കാനും മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ശരീരത്തിനെ സുരക്ഷിതമാക്കി വയ്ക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണകാര്യം തന്നെയാണ്. പണ്ടുകാലം മുതലേ നാം കേട്ടു വന്നിട്ടുള്ള ഒരു കാര്യമാണ് യൂറിക് ആസിഡ് വർദ്ധിക്കാനുള്ള കാരണങ്ങൾ ചുവന്ന മാംസങ്ങളാണ് ധാന്യങ്ങൾ ആണ് എന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇപ്പോഴുള്ള പഠനങ്ങളിലൂടെ തെളിയുന്നത് ഈ ചുവന്ന മാംസമോ ധാന്യമോ അല്ല യഥാർത്ഥ വില്ലൻ എന്നാണ്.
നമ്മുടെയെല്ലാം ഇഷ്ടഭക്ഷണമായ വെളുത്ത അരി ഉപയോഗിച്ചുള്ള ചോറ് തന്നെയാണ് പ്രധാന പ്രശ്നക്കാരൻ. ഇത്തരത്തിലുള്ള ചോറ് ദിവസവും കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാനുള്ള ഒരു കാരണമാണ്. അധികം മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഇതിനൊരു കാരണമായി തീരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും നിയന്ത്രിതമായ രീതിയിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി തന്നെ ഒരു നല്ല ഭക്ഷണ രീതി പാലിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ ഓപ്പൺ ചെയ്ത് കാണുക.