ശരീര ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒരുപോലെ ചെയ്യുന്ന ഒരു വലിയ തെറ്റാണ് ഒരു ലക്ഷ്യം സെറ്റ് ചെയ്യുന്നു എന്നത്. യഥാർത്ഥത്തിൽ കൃത്യമായ ഒരു ലക്ഷ്യം നിങ്ങൾ ഒരിക്കലും സെറ്റ് ചെയ്യാതിരിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഉറപ്പായും ഒരാഴ്ചയിൽ ഞാൻ എത്ര കിലോ കുറയ്ക്കും എന്ന് ഒരു ലക്ഷ്യം സെറ്റ് ചെയ്യുന്നത് വഴി മാനസികമായ സമ്മർദ്ദം വർദ്ധിക്കുകയാണ് ചെയ്യുന്നത്.
വളരെയധികം കാലമെടുത്ത് സാവധാനത്തിൽ തടി കുറയ്ക്കുക എന്ന രീതിയാണ് നിങ്ങൾ പാലിക്കേണ്ടത്. പെട്ടെന്ന് തടി കുറയ്ക്കണം എന്ന ആഗ്രഹം ഒരിക്കലും മനസ്സിൽ ഉണ്ടാകാതിരിക്കാം. കാരണം ഇത്തരത്തിൽ പെട്ടെന്ന് തടി കുറയ്ക്കണം എന്ന ചിന്ത നിങ്ങളുടെ മനസ്സിന്റെ ലക്ഷ്യബോധത്തിലേക്ക് എത്തണം എന്ന ചിന്ത മനസ്സിന്റെ സ്ട്രെസ്സും ടെൻഷനും വർദ്ധിപ്പിക്കും.
അതുകൊണ്ടുതന്നെ മനസ്സിനെ ആദ്യമേ കൃത്യമായി ഒരു ധൈര്യം നൽകുക അല്ലെങ്കിൽ കോൺഫിഡൻസ് നൽകുക എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങൾ പെട്ടെന്ന് ഒരു ദിവസം കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിന് പാടെ ഒഴിവാക്കാതിരിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ചെറിയ രീതിയിൽ കുറവുകൾ വരുത്തിക്കൊണ്ട് നിങ്ങൾക്കും പെട്ടെന്ന് തടി കുറയ്ക്കാൻ ആകും.
പരമാവധിയും പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. മാത്രമല്ല അമിതമായി കൊഴുപ്പ് അടങ്ങിയ പീസ് പോർക്ക് പോലുള്ളവയും ഒഴിവാക്കാം. ദിവസവും രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം നിർബന്ധമായും കുടിക്കുക. കാർബോഹൈഡ്രേറ്റ് മധുരം മൈദ എന്നിവയും പൂർണമായി ഒഴിവാക്കണം. ചായ കാപ്പി പോലുള്ളവ കുടിക്കുന്ന ശീലം ഉള്ളവരാണ് എങ്കിൽ ഇതിന് പകരം ഗ്രീൻ ടീ ഉലുവ വെള്ളം, പേരയില തിളപ്പിച്ച വെള്ളം എന്നിവ ശീലമാക്കാം.