ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും അധികം മനസ്സിന് അലട്ടുന്നത് പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളാണ്. കാരണം ഇത് പുരുഷന്മാരിൽ കാണുന്നതിനേക്കാൾ അധികമായി ഇവരിൽ കാണപ്പെടുന്നു എന്നത് തന്നെയാണ്. വളരെ കുറഞ്ഞ ഒരു ശതമാനം പുരുഷന്മാർക്ക് മാത്രമാണ് ചർമ്മ സംബന്ധമായി മുഖത്ത് പ്രയാസങ്ങൾ അനുഭവപ്പെടാറുള്ളത്. പ്രധാനമായും സ്ത്രീകളുടെ മുഖത്തിന്റെ ചില ഭാഗങ്ങളിലായി.
ഇരുണ്ട നിറം പ്രത്യക്ഷപ്പെടുന്നത് ഇവരുടെ മാനസികമായ ബുദ്ധിമുട്ടുകൾക്ക് പോലും കാരണമാകാറുണ്ട്. പ്രത്യേകിച്ച് തൈറോയ്ഡ് സംബന്ധമായ രോഗങ്ങളുടെ ഭാഗമായി മുഖത്ത് ഇത്തരത്തിലുള്ള കറുത്ത നിറങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനോടൊപ്പം തന്നെ ശരീരത്തിലും മറ്റ് വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട് എങ്കിൽ മാത്രമാണ് ഇത് തൈറോയ്ഡ് പ്രശ്നമാണ് എന്ന് ഉറപ്പിക്കാനാകു.
ശരീരത്തിൽ മെലാനിൻ കണ്ടന്റ് അമിതമായി വർദ്ധിക്കുന്നതിന് ഭാഗമായി മുഖത്ത് ഇങ്ങനെ നിറവ്യത്യാസം ഉണ്ടാക്കാം. മിലാനിൻ എന്ന അംശമാണ് കറുത്ത നിറം മുടിക്ക് നൽകുന്നത്. ഇത് അമ്ശം ചർമ്മത്തിൽ വർധിക്കുമ്പോഴാണ് മുഖത്തും പ്രകടമാകുന്നത്. കിഡ്നി ലിവർ എന്നീ അവയവങ്ങളുടെ തകരാറിന്റെ ഭാഗമായും ഇങ്ങനെ നിറവ്യത്യാസം ഉണ്ടാകാം. അതുകൊണ്ട് തന്നെ മുഖത്ത് ഇത്തരത്തിലുള്ള നിറങ്ങൾ പ്രത്യക്ഷമാകുമ്പോൾ ഇതിന്റെ കാരണം തിരിച്ചറിഞ്ഞ് മാത്രം ചികിത്സകൾ ചെയ്യുക.
അനാവശ്യമായി മുഖത്ത് ഉപയോഗിക്കുന്ന ചില ക്രീമുകളുടെ ഭാഗമായോ ചില ഫേഷ്യൽ ട്രീറ്റ്മെന്റുകളുടെ ഭാഗമായോ ഈ കറുത്ത നിറം അമിതമാകുന്നത് കാണാനാകും. അതുകൊണ്ട് ഒരു മരുന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഉപയോഗിക്കാതിരിക്കുക. അവക്കാഡോ ചീര ഇനി പച്ചക്കറികൾ ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാലും പാലുൽപന്നങ്ങളും പരമാവധിയും ഒഴിവാക്കി നിർത്തുന്നത് തന്നെയാണ് ഉത്തമം. ഒപ്പം തന്നെ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കാം.