അകാല നരയും താരനും ഇനി പ്രശ്നമാക്കേണ്ട. പ്രകൃതി തന്നെ മരുന്നാകും.

തലമുടി കറുത്ത നിറം ആയിരിക്കുന്നതാണ് എല്ലാവർക്കും എപ്പോഴും ഇഷ്ടമുള്ള കാര്യം. എന്നാൽ ചിലർക്ക് പ്രായമാകുമ്പോൾ തലമുടി നരക്കുന്നത് സ്വാഭാവികമാണ്. പ്രത്യേകമായ ചില ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും ഇത്തരത്തിൽ തലമുടി നരച്ചു വരുന്നത് കാണാറുണ്ട്. ചെറുപ്രായത്തിലെ കുട്ടികളിൽ പോലും ഇത് കാണുന്നതിനെ അകാലനര എന്നാണ് പറയാറുള്ളത്.

   

ചില വിറ്റാമിനുകളുടെയും മറ്റ് ചില ഘടകങ്ങളുടെയും കുറവുകൊണ്ടാണ് ഇത്തരത്തിലുള്ള അകാലനര പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. പ്രധാനമായും കൊളാച്ചൻ പോലുള്ള ഘടകങ്ങൾ കുറയുന്നതിന് ഭാഗമായി ഈ അകാലനര എന്ന അവസ്ഥ വളരെ പെട്ടെന്ന് തന്നെ സംഭവിക്കും. നര മാത്രമല്ല താരൻ പോലുള്ള ബുദ്ധിമുട്ടുകളും ആളുകൾക്ക് ഭാഗമായി കാണാം. ഇത്തരത്തിൽ തലമുടിയിൽ ഉണ്ടാകുന്ന പ്രയാസങ്ങളും .

ഈ അകാലനര പോലുള്ള അവസ്ഥകളും നേരിടുന്നതിന് നിങ്ങളുടെ ജീവിത ശൈലിയിൽ തന്നെ അല്പം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് ഒപ്പം ചെറിയ ചില പൊടിക്കൈകൾ കൂടി ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് അകാലനര അവസ്ഥകളെ മാറ്റിയെടുക്കാം. ദിവസവും രാവിലെ ഒരു ടീസ്പൂൺ തേൻ കഴിക്കുന്നത് അകാലനര കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികൾ അരിഞ്ഞ് സാലഡ് രൂപത്തിൽ ഭക്ഷണത്തിനോടൊപ്പം കഴിക്കുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ കൂടി ചേർത്തു കൊടുക്കണം.

മിക്കവാറും ആളുകളും ഇത്തരത്തിൽ അകാലനരയെ നേരിടുന്നത് ചില ഹെയർ ഡൈകൾ ഉപയോഗിച്ചുകൊണ്ടാണ്. എന്നാൽ ഇത്തരം ഹെയർ ഡൈകൾ ആളുകൾക്ക് അലർജി പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നത് ഒരു വലിയ പ്രശ്നമായി കാണാം. നിങ്ങൾക്ക് ഇങ്ങനെ അകാലനരമൂലം ഡൈ അടിക്കുന്നതിന്റെ ഭാഗമായി അലർജികൾ ഉണ്ടാകുന്നുണ്ട് എങ്കിൽ അത്തരം ടൈ ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല ഡൈ ഉപയോഗിക്കുമ്പോൾ പിന്നീട് നര അധികമായി ഉണ്ടാകുന്നതും കാണാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *