ഇന്നത്തെ ആളുകളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവേദന. കാലിന്റെ പെരുവിരലിൽ അമിതമായ വേദന അനുഭവപ്പെടുകയും നടക്കാനോ ഏതെങ്കിലും ജോലികൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയും ഇതിന്റെ ഭാഗമായി ഉണ്ടാകും. ചില ആളുകൾക്ക് കിഡ്നിയുടെ ഭാഗത്തായി വേദന അനുഭവപ്പെടാറുണ്ട്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ.
അനുഭവപ്പെടുന്നുണ്ടോ. യഥാർത്ഥത്തിൽ ശരീരത്തിലെ യൂറിക് ആസിഡ് അളവ് അമിതമായി വർധിക്കുന്ന സമയത്താണ് ഇത്തരം ലക്ഷണങ്ങൾ കാണാറുള്ളത്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് യൂറിക്കാസിഡ് കൊണ്ട് പ്രയാസപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രധാനമായും ഇന്ന് ആളുകൾക്ക് ഭക്ഷണരീതിയിൽ തീരെ ശ്രദ്ധ ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിന്റെ കാരണം.
ചുവന്ന മാംസങ്ങളും മറ്റ് അമിതമായ കൊഴുപ്പുകളും ശരീരത്തിലേക്ക് വന്നുചേരുന്നത് കൊണ്ടാണ് ഇത്തരം പ്രയാസങ്ങൾ കൂടി വരുന്നത്. ഏതൊരു ഭക്ഷണവും അളവിൽ കൂടുതലായി ശരീരത്തിലേക്ക് എത്തുമ്പോൾ അത് ശരീരത്തിൽ കൊഴുപ്പായും ഗ്ലൂക്കോസ് ആയും അടിഞ്ഞു കൂടും. പ്യൂരിൻ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങളിൽ നിന്നുമാണ് വികടിച്ച് പിന്നീട് യൂറിക് ആസിഡ് രൂപപ്പെടുന്നത്. ഇത് സന്ധികളിൽ അടിഞ്ഞു കൂടുമ്പോഴാണ് അവിടെ ഗൗട്ട് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. കിഡ്നിയോട് ചേർന്ന് ഇവ അടഞ്ഞു കൂടുമ്പോൾ അവിടെ സ്റ്റോണുകളായും.
രൂപപ്പെടും. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കാൻ ഈ യൂറിക് ആസിഡ് വർദ്ധിക്കുന്നതുകൊണ്ട് സാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതശൈലിലും ഭക്ഷണക്രമത്തിലും വലിയ രീതിയിൽ അടുക്കും ചിട്ടയും വരുത്തേണ്ടതുണ്ട്. പ്രധാനമായും പപ്പായ, പേരക്ക, ചെറി എന്നിവയും, മുരിങ്ങയില തഴുതാമയില എന്നിവയും കറികൾ വച്ച്, അല്ലാതെയോ കഴിക്കാം. ഇത് യൂറിക്കാസിഡിന്റെ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം തന്നെ ശരീര ഭാരവും നിയന്ത്രിക്കുക.