നിങ്ങളുടെ നടുവേദന എങ്ങനെ പെട്ടെന്ന് പരിഹരിക്കാം. നടുവിൽ നിന്നും വേദന കാലിലേക്ക് ഇറങ്ങാതെ ശ്രദ്ധിക്കാം.

നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇത് കാലിലേക്ക് ഇറങ്ങുന്ന വേദനയായി മാറുന്ന ബുദ്ധിമുട്ട് ഉള്ളവർക്കാണ്. പ്രധാനമായും നടുവിന് ഉണ്ടാകുന്ന ഈ വേദനയുടെ അടിസ്ഥാനം തന്നെ നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ഒരുപാട് മാറിപ്പോയി എന്നതാണ്. പലതരത്തിലും നമ്മുടെ ശരീരം രോഗാതുരമായി മാറുന്നു എന്നത് .

   

നിങ്ങളുടെ കിഡ്നിയും ലിവറും എല്ലാം നശിക്കാൻ ഇടയാക്കും. മാത്രമല്ല നട്ടെല്ലിന്റെ ഡിസ്കുകൾ നിലനിരയായി അടുക്കി പെറുക്കി വച്ചിരിക്കുന്ന രീതിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം സംഭവിക്കുമ്പോഴും ഈ നട്ടെല്ലിന് ഉള്ളിലൂടെ കടന്നുപോകുന്ന ഞരമ്പുകൾക്കും ഞെരുക്കവും മുറുക്കവും എല്ലാം ഉണ്ടാകാം. ഇത്തരം അവസ്ഥകളാണ് നിങ്ങൾക്ക് വേദനകൾ ഉണ്ടാകാനുള്ള കാരണം. ഈ ഞരമ്പുകൾ കടന്നുപോകുന്ന ഭാഗത്ത് നീർക്കെട്ട് ഉണ്ടാകുന്നതും വേദനകൾക്ക് ഒരു കാരണമാണ്.

പ്രധാനമായും നിങ്ങളുടെ ശാരീരിക സ്ഥിതി ആരോഗ്യപ്രദമായ രീതിയിൽ നിലനിർത്തുക എന്നത് മുന്നോട്ടുള്ള ജീവിതത്തിന് അത്യന്താപേഷിദമാണ്. കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുന്ന സമയത്ത് ഇത് എല്ലുകളുടെ ബലക്ഷയത്തിന് ഇടയാക്കും. ഇതുമൂലം എല്ലുകൾ പൊഴിഞ്ഞു പോകാനും ഡിസ്കുകൾക്ക് സ്ഥാനമാറ്റം സംഭവിക്കാനും ഇത് തിരിച്ച് ശരിയായ ഭാഗത്തേക്ക് വരാത്ത അവസ്ഥയും ഉണ്ടാകാം. ഇത്തരത്തിൽ ഡിസ്ക് തെറ്റുന്ന കമ്പ്ലൈന്റ് ഉള്ള ആളുകൾക്ക് ഈ വേദന ഉണ്ടാകാം.

പ്രായം കൂടുന്തോറും ശരീരത്തിൽ ഭക്ഷണത്തിൽ നിന്നും വലിച്ചെടുക്കുന്ന കാൽസ്യത്തിന്റെ അളവ് ഉപയോഗിക്കാനുള്ള ശേഷി കുറയും. എന്നാൽ ഈ കാൽസ്യം വലിച്ചെടുത്തു എങ്കിൽ കൂടിയും ഇത് ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കണമെങ്കിൽ വിറ്റാമിൻ ഡി യും ഒപ്പം ഉണ്ടായിരിക്കണം. പ്രായം കൂടുന്തോറും ഇത് ഭക്ഷണത്തിലൂടെ കിട്ടുക എന്നത് പ്രയാസമാകുന്നത് കൊണ്ട് തന്നെ ഇതിനുവേണ്ടി സപ്ലിമെന്റുകൾ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *